മരിക്കുന്നതിന് രണ്ട് ദിവസവും മുൻപും അമ്മ എന്നോട് വർക്കിനെക്കുറിച്ചായിരുന്നു ചോദിച്ചത്! പ്രേക്ഷരുടെ പ്രിയപ്പെട്ട മാനസപുത്രി പറയുന്നു!

ശ്രീകല ശശിധരൻ മലയാളികളുടെ പ്രിയ മിനിസ്‌ക്രീൻ താരമാണ്. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മലയാള മിനിസ്ക്രീൻ ചരിത്രം തന്നെ മാറ്റിക്കുറിച്ച ഒന്നായിരുന്നു മാനസപുത്രി എന്ന പരമ്പരയും ഒപ്പം സോഫി എന്ന കഥാപാത്രവും. 2012 ൽ ആയിരുന്നു ശ്രീകലയുടെ വിവാഹം. സുഹൃത്തായിരുന്ന വിപിനാണ് നടിയുടെ ഭർത്താവ്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നിൽക്കുകയായിരുന്നു. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

അമ്മയായിരുന്നു ലൊക്കേഷനിലെല്ലാം കൂടെ വന്നിരുന്നത്. എന്റെ കൂടെത്തന്നെയായിരുന്നു അമ്മ. എല്ലാ കാര്യങ്ങളും നോക്കും. എന്ത് ചെയ്യുമ്പോഴും അമ്മയോട് പറയണമെന്നേയുള്ളൂ. ചില സമയത്ത് ഉറക്കമായിരിക്കും. അല്ലേൽ ലളിതസഹസ്രനാമം വായിച്ചിരിക്കുകയായിരിക്കും. ഒരു ലൊക്കേഷനിൽ അമ്മ തന്നെ വഴക്ക് പറഞ്ഞതിനെക്കുറിച്ചും ശ്രീകല തുറന്നുപറഞ്ഞിരുന്നു. തൊട്ടപ്പുറത്തെ വീട്ടിലേക്ക് മാറുമ്പോൾ അത് അമ്മയോട് പറയാൻ വിട്ടുപോയി. നിന്നെ സംരക്ഷിക്കാനായാണ് ഞാൻ വന്നത്. എന്നിട്ട് എന്നോട് പറയാതെ പോവുന്നതെങ്ങനെയാണ്. എവിടെപ്പോവുകയാണെങ്കിലും എന്നോട് പറയണമെന്ന് പറഞ്ഞ് ഷൗട്ട് ചെയ്തിരുന്നു. അമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങളെല്ലാം അമ്മ പറഞ്ഞിരുന്നത് എന്നോടായിരുന്നു. അമ്മ പോയപ്പോൾ എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു. ആ സമയത്ത് വിപിനേട്ടൻ യുകെയിലായിരുന്നു. അമ്മയ്ക്ക് ലിവർ സിറോസിസായിരുന്നു. 10 വർഷത്തോളം കുഴപ്പമുണ്ടാവില്ലെന്നൊക്കെ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു അമ്മ ബാത്ത്‌റൂമിൽ വീണത്. നടുവിനായിരുന്നു പരിക്ക്. അപ്പോഴാണ് മൈലോമ എന്ന ക്യാൻസറാണെന്നറിഞ്ഞത്. മരിക്കുന്നത് വരെ അമ്മ അറിഞ്ഞിരുന്നില്ല ക്യാൻസറുണ്ടായിരുന്നുവെന്ന്. ആ മരുന്ന് ലിവറിനെ ബാധിക്കാൻ തുടങ്ങി. അങ്ങനെയാണ് അമ്മ പോയത്.

ആശുപത്രിയിൽ കിടന്നിരുന്ന സമയത്തും മോളേ വർക്കായോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസവും മുൻപും എന്നോട് വർക്കിനെക്കുറിച്ചായിരുന്നു ചോദിച്ചത്. എനിക്ക് നടുവേദനയെന്ന് പറഞ്ഞപ്പോൾ കിടന്നിരുന്ന സമയത്തും അമ്മ മോളടുത്തിരിക്ക്, ഞാൻ തടവിത്തരാമെന്ന് പറഞ്ഞു. ഇനിയൊരാളും അങ്ങനെ പറയില്ലല്ലോ, ആ സ്‌നേഹം ഇനിയൊരിക്കലും കിട്ടില്ലല്ലോയെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ശ്രീകല. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഇന്നും ജീവിതത്തിലില്ലെന്നും താരം പറഞ്ഞിരുന്നു. എന്റെ മാനസപുത്രി ചെയ്‌തോണ്ടിരിക്കുന്ന സമയത്ത് കുറേ ചീത്ത കിട്ടിയിട്ടുണ്ട്. സാറുദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കിൽ ഷൗട്ട് ചെയ്യും. ഇത് ചെയ്താൽ മാത്രമേ ഇനി എടുക്കുന്നുള്ളൂ എന്നൊക്കെ പറയും. ചിരിച്ച് അഭിനയിക്കുന്ന രംഗം ശരിയാവാതെ വന്നതോടെ അദ്ദേഹം ചീത്ത പറഞ്ഞിരുന്നു. അതോടെ ഞാൻ കരച്ചിലായി. മുഖമൊക്കെ തുടച്ച് ആ രംഗം ചെയ്തപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞു. ശ്രീകലയിൽ നിന്നും എത്ര വരുമെന്ന് എനിക്കറിയാം, അത് കിട്ടാൻ വേണ്ടിയാണ് ചീത്ത പറയുന്നത്. അല്ലാതെ ശ്രീകലയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.

Related posts