തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് മമ്ത മോഹൻദാസ്. നടി എന്നതിലുപരി താരം ഒരു പിന്നണി ഗായിക കൂടിയാണ്. മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം ദളപതി വിജയ് നായകനായ വില്ല് എന്ന തമിഴ് ചിത്രത്തിലെ ഡാഡിമമ്മി എന്ന ഗാനം ആലപിച്ച് മമ്ത പിന്നണിഗാനരംഗത്തും തരംഗമായി മാറി. ഇതിനോടകം മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം മംമ്ത അഭിനയിച്ചുകഴിഞ്ഞു.
അതേ സമയം മമ്ത ജീവിത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ഒരു നടി കൂടിയാണ്. തന്റെ യഥാർഥ ജീവിതത്തിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സൂപ്പർ ഹിറ്റ് ലാൽജോസ് ചിത്രത്തിൽ സംവൃത അവതരിപ്പിച്ച കഥാപാത്രം ജനിച്ചതെന്ന് താരം പറയുന്നു. താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയത് എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് എന്ന് ലാൽജോസ് മുൻപ് പറഞ്ഞിരുന്നു. ഈ കഥാപാത്രം എനിക്കും ഏറെ പ്രചോദനാമായിരുന്നു എന്നും മമ്ത വ്യക്തമാക്കി.