തന്റെ അമ്മയും അച്ഛനും അയാളെ സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്നാല്‍..! മനസ്സ് തുറന്ന് മംമ്ത മോഹൻദാസ്!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. 2005ല്‍ പുറത്തെത്തിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തുന്നത്. ആദ്യ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാളത്തിനോടൊപ്പം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മംമ്ത തന്റെ വെന്നിക്കൊടി നാട്ടിയിരുന്നു. അഭിനേത്രി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് പലതവണ താരം തെളിയിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ താരം ഗായികയായും എത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗത്തോട് പടവെട്ടി ജീവിതം തിരികെ പിടിച്ചു. 2011ലാണ് മംമ്ത വിവാഹിത ആകുന്നത്. എന്നാല്‍ പിന്നീട് താരം ആ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് മംമ്ത. മംമ്തയുടെ വാക്കുകളിങ്ങനെ, തങ്ങളുടെ സമ്മതപ്രകാരം വീട്ടുകാര്‍ നടത്തിയ ബന്ധമായിരുന്നു വിവാഹം. ഒരിക്കലും പ്രജിത്ത് എന്റെ ബാല്യകാല സുഹൃത്ത് ആയിരുന്നില്ല. പ്രജിത്തുമായി തനിക്ക് ഉണ്ടായിരുന്നത് വെറുമൊരു സൗഹൃദം മാത്രം ആയിരുന്നു. അതാണ് പിന്നീട് ദാമ്പത്യജീവിതത്തിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ രണ്ടു മൂന്നു നാളുകളില്‍ മാത്രമാണ് തനിക്ക് സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കാനായത്. പിന്നീട് പ്രതിസന്ധി ഘട്ടങ്ങള്‍ ആയിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്. പ്രജിത്തിന്റെ അച്ഛനും അമ്മയും ഒരു ഈശ്വരവിശ്വാസികള്‍ ആയിരുന്നില്ല, തങ്ങള്‍ ദൈവഭക്തർ ആയിരുന്നു. ഇതൊക്കെ തന്റെ ദാമ്പത്യജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തന്റെ അമ്മയും അച്ഛനും പ്രജിത്തിനെ സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്നാല്‍ അവരോട് തിരിച്ച് അത്തരത്തിലൊരു സമീപനം തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരു ഭാര്യ എന്ന നിലയില്‍ ഉള്ള യാതൊരു പരിഗണനയും തനിക്ക് ലഭിച്ചിട്ടില്ല. എങ്കില്‍ പോലും നിരവധി കാര്യങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഒരു സോഷ്യല്‍ ഡ്രിങ്കര്‍ ആയിരുന്നു അയാള്‍. ഇതൊക്കെ തനിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നത് ആയിരുന്നു. എങ്കിലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുക ആയിരുന്നു. ഇത്രയൊക്കെ ആയിട്ടും അവസാന ഘട്ടത്തില്‍ മാത്രമാണ് താന്‍ പ്രശ്‌നങ്ങളൊക്കെ തന്റെ വീട്ടുകാരുമായി പങ്കുവെച്ചത്.

Related posts