ഇത്രനാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല ! മംമ്‌തയുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ലാൽ ജോസ്!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവിൽ തുടങ്ങി നാല്പത്തിയൊന്നിൽ എത്തി നിൽക്കുകയാണ് ലാൽ ജോസ് ചിത്രങ്ങൾ. ഒടുവിലായി ലാല്‍ ജോസ് സംവിധാനം ചെയ്തത് മ്യാവു എന്ന ചിത്രമാണ്. ചിത്രത്തില്‍ സൗബിന്റെ നായികയായി എത്തിയത് മംമ്ത മോഹന്‍ദാസ് ആയിരുന്നു. ലാല്‍ ജോസിന് ഒപ്പമുള്ള മംമ്തയുടെ ആദ്യ ചിത്രമായിരുന്നു മ്യാവൂ. ഇപ്പോള്‍ മംമ്തയുടെ ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ലാല്‍ ജോസ്.

സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 15 വര്‍ഷമായി. എന്നിട്ടും ഇത്രനാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല എന്ന മംമ്തയുടെ ചോദ്യത്തിനാണ് ലാല്‍ ജോസിന്റെ മറുപടി നല്‍കിയത്. ”തന്റെ ഇതുവരെയുള്ള നായികമാര്‍ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു” എന്നായിരുന്നു ലാല്‍ ജോസ് നല്‍കിയ മറുപടി. ഇതുവരെയുള്ള എന്റെ നായികമാര്‍ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകള്‍ മിക്കതും ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയും. ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം മംമ്തയ്ക്ക് കൃത്യമാണ്. സുലു സുന്ദരിയാണ്, ഗള്‍ഫില്‍ ജനിച്ചു വളര്‍ന്നവളാണ്. തലശ്ശേരിക്കാരിയാണ്.

മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും എനിക്ക് ഗുണമായി. മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തില്‍ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു. ‘ഡയമണ്ട് നെക്ലെയ്‌സില്‍’ സംവൃത ചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു. എന്നാല്‍ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി. വീണ്ടും ആ രോഗാദിനങ്ങള്‍ താന്‍ ഓര്‍മ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് വിളിക്കാതിരുന്നത്. ലാല്‍ ജോസ് പറയുന്നു

Related posts