ഞാനൊരു പരിമിതമായ സ്വപ്നങ്ങളുള്ള വ്യക്തിയായിരുന്നു. ഞാനത് ട്രെെ ചെയ്തു! മനസ്സ് തുറന്ന് മംമ്ത മോഹൻദാസ്!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. തന്റെ അമ്മയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്.

എന്നെ ഞാൻ ​ഗ്ലോബൽ സിറ്റിസൺ എന്നാണ് വിളിക്കുന്നത്. ഞാനൊരു സ്ഥലത്തും സെറ്റിൽ ചെയ്തിട്ടില്ല. എനിക്ക് ഒരു സ്ഥലത്ത് സെറ്റിൽ ചെയ്യാൻ ആ​ഗ്രഹവുമില്ല. എനിക്ക് നീങ്ങിക്കൊണ്ടിരിക്കാൻ ഇഷ്ടമാണ്. എന്റെ മാതാപിതാക്കളും അത് അം​ഗീകരിച്ചു. പക്ഷെ ഇപ്പോൾ ഞാൻ മനപ്പൂർവം ഇന്ത്യയിൽ സമയം ചെലവഴിക്കുന്നു. എന്റെ കുറേ സ്വയം തിരിച്ചറിയിൽ 2014 ൽ ലോസ് ആഞ്ചലസിലേക്ക് മൂവ് ചെയ്തപ്പോഴാണ് ഉണ്ടായത്. ഞാൻ ആദ്യമായി എന്റെയൊരു പേഴ്സണൽ ജീവിതം തുടങ്ങുന്നത് അവിടെയാണ്. അതിനാൽ ഓട്ടോമാറ്റിക്കലി അവിടം എന്റെ വീടാണെന്ന് കരുതി. ബഹ്റിനിലാണ് ഞാൻ ജനിച്ചത്. അവിടെ ഓരോ സമയം പോവുമ്പോഴും ആ മണ്ണിനൊരും ഭം​ഗിയുണ്ട്. അതേപോലെ ലോസ് ആഞ്ചലസും. ഞാനവിടെ പോയി ഊർജസ്വലയായി തിരിച്ച് വരും. സിനിമയിലേക്ക് വരണമെന്ന് മുമ്പ് ആ​ഗ്രഹിച്ചിരുന്നില്ല. പൈലറ്റാവണമെന്നും പിന്നീട് ഫ്ലെെറ്റ് അറ്റൻ‌ഡന്റ് ആവണെന്നുമായിരുന്നു ആ​ഗ്രഹം. അതല്ലാതെ എനിക്കുണ്ടായിരുന്ന ആ​ഗ്രഹം വിവാഹം കഴിച്ച് കുറേ കുട്ടികളുണ്ടാവുകയായിരുന്നു. കാകരണം ഞാനൊരു മകളാണ്. സിനിമയിലൂടെയാണ് നമ്മൾ സ്വപ്നങ്ങളുണ്ടാക്കുന്നത്. അന്ന് ബഹ്റിനിൽ ആഴ്ചയിലൊരിക്കൽ ഒരു ഹിന്ദി സിനിമ കാണിക്കും.

എല്ലാ ഹിന്ദി സിനിമയിലും ലൗ സ്റ്റോറിയുണ്ട്. പെർഫെക്ട്, മാര്യേജ്, കിഡ്സ് ഐഡിയകളാണ് അവ സെൽ ചെയ്യുന്നത്. ഇത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് നിങ്ങൾ ചിന്തിക്കും. ജോലി ചെയ്യുന്ന സ്ത്രീകളെ സിനിമകളിൽ കാണിച്ചിരുന്നില്ല. അമ്മായിമ്മയും മരുമകളുമൊക്കെയായിരുന്നു. ഞാനൊരു പരിമിതമായ സ്വപ്നങ്ങളുള്ള വ്യക്തിയായിരുന്നു. ഞാനത് ട്രെെ ചെയ്തു. എന്താണെനിക്ക് വേണ്ടെന്ന് വിവാഹത്തിന് മുമ്പ് പോലും എനിക്കറിയില്ലായിരുന്നു. എനിക്കിനിയും സ്വയം മനസ്സിലാക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു’ ‘പാർടണറിൽ ഞാനാ​ഗ്രഹിക്കുന്നത് തുല്യമായി ടീം പ്ലേയറാണ്. കല്യാണം എന്നതിലൂടെ എനിക്കതിനെ ഡിഫൈൻ ചെയ്യാൻ താൽപര്യമില്ല. ഞാൻ സ്നേഹിക്കപ്പെടുകയും ആ വ്യക്തിയെ എനിക്ക് സ്നേഹിക്കാനും പറ്റണം. അത് ഓവർ നൈറ്റെന്നും നടക്കില്ല. അത് സമയമെടുക്കും. എപ്പോഴും ഞാൻ വിചാരിക്കും ചിലപ്പോൾ എന്റെ ചുറ്റുവട്ടത്ത് നിൽക്കുന്ന ആൾ തന്നെയായിരിക്കും എന്റെ ജീവിത പങ്കാളി’ ‘ഇപ്പോൾ ‍ഞാൻ കരിയർ ഓറിയന്റാഡ്. നമ്മളുടെ സ്വപ്നങ്ങൾ എല്ലാം സാക്ഷാത്കരിക്കാൻ പൈസ ആവശ്യമാണ്. അത് എളുപ്പം വരില്ല. കഠിനമായി അധ്വാനിക്കണം. സിനിമാ രം​ഗത്തേക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാവേണ്ടതുണ്ട്, പക്ഷെ ഞാനതിൽ വീക്കാണ്’ ഇപ്പോൾ ഞാനതിന് ഒരു എഫേർട്ടിടുന്നു. എനിക്കതൊരു പണിയാണ്. നിങ്ങൾക്ക് പണം കിട്ടാതെ ചെയ്യേണ്ടൊരു ജോലിയാണ്. ഒരു ചോയ്സ് കിട്ടിയിരുന്നെങ്കിൽ സോഷ്യൽ മീഡിയ ഒഴിവാക്കിയേനെ.

Related posts