ഒടുവിൽ മനസ്സിലായി ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കുമെന്ന്! മനസ്സ് തുറന്ന് മംമ്ത മോഹന്‍ദാസ്!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. കരിയറിൽ തിളങ്ങി നിൽക്കവെയാണ് താരത്തിന് ക്യാൻസർ പിടിപെടുന്നത്. 24-ാം വയസിലായിരുന്നു അത്. എന്നാൽ തളരാതെ ക്യാൻസറിനോട് പോരാടി ജീവിതം തിരികെ പിടിക്കുകയായിരുന്നു മംമ്ത. ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി.

രണ്ടു തവണ കാൻസറിനെ അതിജീവിച്ച്‌ ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. വ്യായാമം എന്നതിന് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മംമ്ത വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്നും പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണ് താനെന്നും തുറന്നുപറഞ്ഞിരുന്നു മംമ്ത. തനിക്ക് ഓട്ടോ ഇമ്യൂൺ ഡിസീസാണെന്നാണ് മംമ്ത വെളിപ്പെടുത്തിയത്.ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് തനിക്കെന്ന് ഹാഷ് ടാഗുകളിൽ മംമ്ത സൂചിപ്പിച്ചിരുന്നു.

തന്റെ അസുഖത്തെ കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും തുറന്നു പറയുകയാണ് മംമ്‌ത. ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് ശരീരത്തിൽ വെളുത്ത കുത്തുകൾ വരുന്നതായി മംമ്‌ത ശ്രദ്ധിച്ചത്. അതു പിന്നീട് മുഖത്തേയ്ക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടർന്നു. മരുന്നു കഴിച്ചെങ്കിലും ശ്വാസകോശത്തിനു കുഴപ്പങ്ങൾ വന്നതിനാൽ അതു നിയന്ത്രിച്ച്‌ വന്നപ്പോഴേക്കും പാടുകൾ വലുതാകാൻ തുടങ്ങിയിരുന്നു. കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. മംമ്‌ത നീ സ്ട്രാങ്ങ് ആണെന്ന് മനസ്സു പറഞ്ഞു കൊണ്ടിരിക്കും ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണു പോയി.സുഹൃത്തുക്കൾക്കു ഫോൺ ചെയ്‌തില്ല. ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു” ബുദ്ധിമുട്ടേറിയ ദിവങ്ങളെക്കുറിച്ച്‌ മംമ്‌ത പറഞ്ഞു. ക്യാമറയ്ക്കു മുൻപിൽ നിൽക്കുന്ന ആളെന്ന നിലയിൽ തനിക്കിത് താങ്ങാവുന്നതിലുമപ്പുറം ആയിരുന്നെന്ന് താരം പറയുന്നു. മാസങ്ങളോളം ഒറ്റയ്ക്കായിരുന്നു. ഒടുവിൽ മനസ്സിലായി ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കുമെന്നത്. അങ്ങനെ അമ്മയും അച്ഛനും ഞാനും അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ചാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഫൊട്ടൊ പോസ്റ്റു ചെയ്‌തപ്പോൾ മനസ്സ് ശാന്തമായി. എന്തു പറ്റിയെന്നു ചോദിക്കുന്നവരോട് തമാശയ്‌ക്കെങ്കിലും പറയാലോ ഇൻസ്റ്റ പേജ് നോക്കാൻ.

Related posts