സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെ സാധ്യതകള്‍ ലഭിക്കാതെ പോകുന്നത്! ഇക്കാരണത്താല്‍! മംമ്ത പറയുന്നു!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. ക്യാന്‍സറിനേയും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് നേരിട്ട്, സ്വന്തം ജീവിതം ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെ സാധ്യതകള്‍ ലഭിക്കാതെ പോകുന്നത് സ്ത്രീകള്‍ പുരുഷന്മാരെ പോലെ തീവ്രമായ അവസരങ്ങള്‍ തേടാത്തത് കൊണ്ടാകാം എന്ന് നടി പറഞ്ഞു.

മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ, പ്രതിഭാശാലികളായ ഒരുപാട് പെണ്‍കുട്ടികള്‍ സിനിമാ രംഗത്തുണ്ട്. അവര്‍ക്കൊന്നും തന്നെ അവര്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ല. വനിതകള്‍ക്കുള്ള അവസരങ്ങള്‍ തന്നെ മൂന്നോ നാലോ നായികമാരിലേക്ക്് ചുരുങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുന്നോട്ട് പോകാനായി പുരുഷ സഹപ്രവര്‍ത്തകര്‍ നടത്തുന്ന മൂവ്മെന്റ്, പത്ത് പേരെ വിളിച്ച് ചേട്ടാ പ്ലീസ് അത് ഇത് എന്നൊക്കെ പറയുക, ഇതൊന്നും സ്ത്രീകള്‍ ചെയ്യാറില്ല. പ്രത്യേകിച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ. തുല്യ സീനിയോറിറ്റി ഉള്ള പുരുഷ താരത്തിനുള്ള റിയല്‍ എസ്റ്റേറ്റ് സമ്പാദ്യമോ സൂപ്പര്‍ കാറുകളോ വാങ്ങണമെങ്കില്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ സമ്പാദ്യമോ സമ്പന്നനായ ഭര്‍ത്താവോ വേണ്ടി വരും. കാരണം പുരുഷ താരത്തിന് തുല്യമായ വേതനമല്ല സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തണം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഉള്ള എന്നെ എനിക്ക് മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഒരു മകള്‍ ഉണ്ടാവുകയാണെങ്കില്‍ അവളെ എനിക്ക് ഒരു പോരാട്ടത്തിന് സജ്ജമാക്കി വളര്‍ത്താം. പക്ഷെ എന്നെ മാറ്റാനാകില്ല. എനക്ക് എന്റെ വീട്ടിലേക്കും സാധാരണക്കാരായ അച്ഛനും അമ്മയുടേയും അടുത്തേക്കും പോവേണ്ടതുണ്ട്.് എനിക്കൊരു സപ്പോര്‍ട്ടീംഗ് സിസ്റ്റമില്ലെന്നാണ് മമ്ത പറയുന്നത്. അതോടൊപ്പം തനിക്കൊരു അസുഖത്തേയും ഡീല്‍ ചെയ്യേണ്ടതുണ്ട്. കുറച്ചെങ്കിലും കള്ളത്തരം ഉള്ളില്‍ കൊണ്ട് നടക്കാം എന്നുറപ്പില്ലാതെ ഈ മേഖലയില്‍ നിങ്ങള്‍ ഒരു എഫ്ക്ടീവ് പ്ലെയര്‍ ആവുന്നില്ല, അവിടെയാണ് സ്ത്രീകള്‍ പിന്നിലായി പോകുന്നത്.

Related posts