മലയാളികളുടെ സ്വന്തം തരമാണ് മമ്മുട്ടി. മലയാളികൾ മാത്രമല്ല മറ്റു ഭാഷയിൽ ഉള്ളവരും അദ്ദേഹത്തിന് ആരാധകരായിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായുണ്ട്. തന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റാണ്.
ഇത്തവണ പുസ്തകങ്ങളുടെ കൂടെ നിൽക്കുന്ന മമ്മൂക്കയെയാണ് ആരാധകർ കണ്ടത്. അറിവിന്റെ കടൽ, ഞാൻ തീർച്ചയായും വായിക്കണം. പക്ഷെ ഒരു തുള്ളി മാത്രം എന്നാണ് ഫോട്ടോയ്ക്ക് മമ്മൂട്ടി നൽകിയ ക്യാപ്ഷൻ. ഫോട്ടോയും ക്യാപ്ഷനും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ എല്ലാ ലുക്കിനും ആരാധകർ ഉണ്ട്. ഒരുപാട് താരങ്ങളും ആരാധകരും പോസ്റ്റിന് കമെന്റുമായി എത്തിയിട്ടുണ്ട്.