മെഗാസ്റ്റാർ തന്റെ പുതിയ ലുക്കിൽ!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും. താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ മെഗാസ്റ്റാർ പങ്കുവെച്ചിരിക്കുന്നത് തന്റെ പുതിയ ലുക്കിലുള്ള ചിത്രമാണ്. പോണി ടെയിൽ കെട്ടി നിൽക്കുന്ന മമ്മൂക്കയെയാണ് നമുക്ക് കാണാൻ സാധിക്കുക.

വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ബിലാലിലെ ലുക്കുമായാണ് ആരാധകർ ഈ ലുക്കിനെ താരതമ്യം ചെയ്യുന്നത്. പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത് ടൈനി പോണി എന്ന തലക്കെട്ടോടെയാണ്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിയിരിക്കുന്നത്. കാലം തലകുനിച്ച നിത്യവിസ്മയം, അള്ളാ ബിലാലിക്ക എന്നിങ്ങനെയൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ബിലാലിക്കാന്റെ കണ്ണിലെ കത്തുന്ന പക എന്നും കമെന്റുകൾ വന്നിരുന്നു.

Related posts