മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. പരസ്പര പൂരകങ്ങളായ ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്നാണ് എല്ലാവരും പറയാറുള്ളത്. അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഫാന്‍സുകാര്‍ പോരടിക്കാറുണ്ടെങ്കിലും താരങ്ങളെ അത് ബാധിക്കാറില്ല. പ്രതിസന്ധി ഘട്ടത്തില്‍ ആദ്യം സഹായവുമായെത്തുന്നവരും കൂടിയാണ് ഇരുവരും. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല ഇവരുട കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്.
ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെയധികം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ ലോകത്തെ പിടിച്ചു കുലുക്കുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. താരരാജാക്കന്മാര്‍ ഒന്നിച്ച് എത്തിയ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. കൊച്ചിയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. ഈ സമയം പകര്‍ത്തിയതാണ് ചിത്രങ്ങള്‍. മമ്മൂട്ടിയുടെ വീട്ടില്‍ മണിക്കൂറുകള്‍ ചിലവഴിച്ച ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ കല്യാണത്തിനെത്തിയപ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളും ചേര്‍ന്നെടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടി പങ്കുവച്ച മുടിയും താടിയും വളര്‍ത്തിയ പുതിയ ലുക്കും വൈറലായിരുന്നു.