ആ മാസ്കിന് ഇത്രയും വിലയോ ? മമ്മൂട്ടിയുടെ മാസ്കിന്റെ വിലകേട്ട് അമ്പരന്ന് ആരാധകർ !

മലയാളത്തിന്റെ തന്നെ ഏറ്റവും സ്റ്റൈലിഷ് സ്റ്റാർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളു മമ്മൂട്ടി. അദ്ദേഹത്തിന്റെ വാഹന കമ്പവും ഫാഷനും എന്നും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.  ഇത്തവണ ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദ് പ്രീസ്റ്റിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ മമ്മൂക്ക ധരിച്ചിരുന്ന മാസ്കാണ്.
ആരാധകര്‍ ഇപ്പോൾ മമ്മൂട്ടി അണിഞ്ഞിരിക്കുന്ന ഈ സ്‌റ്റൈലന്‍ മാസ്‌ക്കിന്റെ വില കണ്ടുപിടിച്ചിരിക്കുകയാണ്.മമ്മൂട്ടി അണിഞ്ഞിരിക്കുന്നത് ജര്‍മ്മന്‍ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസണ്‍ പ്രിന്റ് ബോസ് മാസ്‌ക് ആണ്. ഈ മാസ്‌ക്കിന്റെ വില ആരംഭിക്കുന്നത് 28 ഡോളര്‍ മുതലാണ്. മമ്മൂട്ടി പൊതുവെ വിപണിയിലെത്തുന്ന പുതുപുത്തന്‍ മോഡലുകള്‍ കൃത്യമായി ശ്രദ്ധിക്കുന്ന ഒരു താരമാണ്. ഇതിനുമുൻപ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത് മമ്മൂട്ടി ധരിച്ച വാച്ചായിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ വാച്ചിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ കണ്ടെത്തൽ അത്‌ ജര്‍മ്മന്‍ കമ്ബനിയായ ‘എ. ലാങ്കെ ആന്‍ഡ് സോനെ’യുടെ വാച്ചാണ് എന്നതാണ്.

Related posts