പുത്തൻ ലുക്കിൽ മമ്മൂക്ക! പ്രായം പിന്നിലേക്കോ എന്ന് ആരാധകർ. വൈറലായി ചിത്രങ്ങൾ!!

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അടുത്തിടെയാണ് താരം സിനിമാമേഖലയിൽ 50 വർഷം പൂർത്തിയാക്കിയത്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മമ്മൂട്ടിയുടെ പുത്തൻ ഫോട്ടോഷൂട്ടുകളും മറ്റുവിശേഷങ്ങളുമെല്ലാം പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് താരത്തിന്റെ പുതിയ രണ്ട് ചിത്രങ്ങളാണ്. മമ്മൂട്ടി തന്നെ പങ്കുവെച്ച ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇക്കുറിയും പ്രായത്തെ തോല്‍പ്പിച്ച സൗന്ദര്യവും ലുക്കും തന്നെയായിരുന്നു ചിത്രങ്ങള്‍ വൈറലാകാനുള്ള കാരണം. യുവ താരങ്ങള്‍ അടക്കം മമ്മൂട്ടിയുടെ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

പലരും ഇമോജികളിലൂടെ പ്രതികരിക്കുമ്പോള്‍ മറ്റു ചിലര്‍ അഭിപ്രായങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഗായകന്‍ വിജയ് യേശുദാസിന്റെ കമന്റാണ് ചിരിയുണര്‍ത്തുന്നത്. ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ എന്നാണ് വിജയ് യേശുദാസ് കുറിച്ചത്. പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി എന്നിവരെല്ലാം ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Related posts