പലപ്പോഴും ആരധകർക്കിടയിൽ ചര്‍ച്ചയാകാറുള്ള വിഷയമാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട്. മമ്മൂട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന രീതിയിൽ ഉള്ള വാർത്തകൾ മിക്ക തിരഞ്ഞെടുപ്പ് കാലത്തും പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതുവരെ മമ്മൂട്ടി ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഇപ്പോൾ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഉയരുന്ന സംശയം മമ്മൂട്ടി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതാണ്. എന്നാൽ മമ്മൂട്ടി തന്നെ ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോൾ മറുപടി പറയുകയാണ്. മമ്മൂട്ടി തന്റെ പുതിയ സിനമയായ ദ പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ പേരും എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തിൽ വരാറുണ്ട്. രാഷ്ട്രീയത്തില്‍ പ്രേവശിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം. മമ്മൂട്ടി ഇതിനു നൽകിയ മറുപടി തനിക്ക് രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും ആണ്.
തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ ഇറങ്ങുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് താന്‍ ചെയ്യാത്ത കാര്യമായതിനാൽതന്നെ തനിക്ക് അതിൽ ഒന്നും പറയാന്‍ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൂടാതെ തമിഴ് നാട്ടില്‍ എല്ലാ നടന്മാരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ കേരളത്തിൽ അതിന് സാധ്യത വളരെ കുറവാണെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. രാഷ്ട്രീയത്തിലേക്ക് ഭാവിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, എന്നായിരുന്നു മറുപടി. ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ഞാൻ കേള്‍ക്കാറുണ്ട്. മത്സരിക്കാനായി എന്നോട് നേരിട്ട് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അതിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല’ എന്ന് മമ്മൂട്ടി പറയുന്നു.
ഇതേസമയം മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് മാര്‍ച്ച് 11 ന് റിലീസ് ചെയ്യും.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, വെങ്കിടേഷ്, രമേഷ് പിഷാരടി തുടങ്ങിയവരും വേഷമിടുന്നുണ്ട്. ദ പ്രീസ്റ്റിന്റെ റിലീസ് പ്രഖ്യാപിക്കുന്നത് സെക്കന്റ് ഷോ അനുവദിച്ചതിന് പിന്നാലെയാണ്. മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത് ഒരു വൈദികനായിട്ടാണ്. ചിത്രം പറയുന്നത് ഒരു കുറ്റാന്വേഷണ കഥയാണ്. ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് ഫാദര്‍ ബെനഡിക്റ്റ് എന്ന കഥാപാത്രത്തെയാണ്. ദ പ്രീസ്റ്റ് മമ്മൂട്ടി ഇതുവരെ ചെയ്ത കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നുമെല്ലാം തികച്ചും വേറിട്ടതായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.