ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏത് ഭാര്യയ്ക്കും വിഷമമുണ്ടാകില്ലേ? മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് പറയുന്നു!

മമ്മൂട്ടി മലയാള സിനിമയിലെ മെഗാസ്റ്റാർ മാത്രമല്ല മലയാള സിനിമാപ്രേമികളുടെ വികാരം കൂടിയാണ്. 71 വയസ്സായിട്ടും തന്റെ അഭിനയമികവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. അദ്ദേഹം മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് താരത്തിന്റെ പ്രത്യേകത. മെഗാസ്റ്റാർ സിനിമാമേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഇങ്ങോട്ട് മലയാളസിനിമയുടെ നാഡീഞരമ്പായി മാറുകയായിരുന്നു അദ്ദേഹം. ഈ അടുത്താണ് താരം തന്റെ 71ാം പിറന്നാൾ ആഘോഷിച്ചത്. താരത്തിന്റെ ഭാര്യ സുൽഫത്തും മലയാളികൾക്ക് പ്രിയങ്കരിയാണ്. മമ്മൂട്ടിയും ഭാര്യയും ഒരു പരിപാടിയിൽ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

വാക്കുകളിങ്ങനെ,

“രാവിലെ കൃത്യ സമയത്ത് ഓഫീസിൽ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലുള്ള ജീവിതമായിരുന്നെങ്കിലെന്ന് സുലുവിന് ആ​ഗ്രഹമുണ്ട്. ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏത് ഭാര്യയ്ക്കും വിഷമമുണ്ടാകില്ലേ?. എത്ര തിരക്കായാലും ആഴ്ചയിൽ ഒരിക്കൽ ‍ഞാൻ വീട്ടിലെത്തും. പിന്നെ എവിടെയായാലും വീട്ടിലേക്ക് ഒരു ​ഗുഡ്നൈറ്റ് കോളും വേക്കപ്പ് കോളുമുണ്ടാകും. പലപ്പോഴായി ആരാധികമാരുടെ കോളുകൾ വരാറുണ്ട്. ഇടയ്ക്ക് ചിലർ സുലുവിനെ വിളിച്ച് ഭീഷണിപ്പെടുത്തും. എന്താടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ടുതന്നാലെന്താ എന്നൊക്കെ അവർ സുലുവിനോട് ചോദിക്കും.’

ഇതൊക്കെ സിനിമയുടെ ഭാ​ഗമാണ്. ഞങ്ങൾ അതൊക്കെ നിസാരമായി കളയും’ മമ്മൂട്ടി പറഞ്ഞു. ‘ഒട്ടേറെപ്പേരുടെ മുമ്പിൽ നിന്നാണല്ലോ നടിമാരെ കെട്ടിപിടിച്ചൊക്കെ അഭിനയിക്കുന്നത്. അതുകൊണ്ട് കുഴപ്പമില്ല. അഭിനയം വെറും അഭിനയം മാത്രമല്ലേ…’ സുൽഫത്ത് പറഞ്ഞു. റോഷാക്കാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. പ്രഖ്യാപന സമയത്തുതന്നെ ചിത്രത്തിൻറെ വ്യത്യസ്‍തമായ പേരും പോസ്റ്ററുമൊക്കെ ശ്രദ്ധ നേടിയിരുന്നു. നിസാം ബഷീറാണ് റോഷാക്കിൻറെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാവ് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നിർമ്മിക്കപ്പെട്ടതിൽ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്.

Related posts