ഒരു സീൻ എങ്കിലും തരുമോ എന്ന് ചോദിച്ചപ്പോൾ വാപ്പച്ചി പറഞ്ഞത്! മനസ് തുറന്ന് ദുൽഖർ.

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമായി കേരളത്തിന്റെ അഭിമാനമായി മാറിയ മഹാ പ്രതിഭ. തോണിക്കാരന്റെ വേഷത്തിൽ സിനിമയിൽ എത്തി ഇന്ന് മലയാള സിനിമയുടെ അമരക്കാരനായി മാറിയിരിക്കുവാണ് ആ മഹാ നടൻ. താരത്തിന്റെ മകൻ ദുൽഖറും വാപ്പയുടെ പാത പിന്തുടർന്ന് സിനിമയിൽ തന്നെ എത്തിപെടുകയാണ് ഉണ്ടായത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. പിന്നീട് ഉസ്താദ് ഹോട്ടൽ, മണിരത്നം ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ പാൻ ഇന്ത്യൻ ലെവലിൽ മകൻ ദുൽഖറും ഇന്ന് അറിയപ്പെടുന്നുണ്ട്. ജീവിതത്തിലെ അച്ഛനും മകനും സ്‌ക്രീനിലും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കാറുണ്ട് പ്രേക്ഷകര്‍. പ്രണവിനൊപ്പം മോഹന്‍ലാലെത്തിയപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എന്നാണ് ഒരുമിക്കുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. അത്തരത്തിലൊരു സിനിമ താനും ആഗ്രഹിക്കുന്നുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ ഇതേക്കുറിച്ച് വാചാലനായത്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്‌ക്കോട്ടെ എന്ന് ഇടയ്ക്ക് ഞാൻ പോയി ചോദിക്കാറുണ്ട്. എനിക്ക് നിന്റെയൊന്നും സഹായം വേണ്ടെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും ദുൽഖർ പറയുന്നു.

ചെയ്യുന്നതെല്ലാം മികച്ചതായിരിക്കണമെന്നാഗ്രഹിക്കാറുണ്ട്. ഒരേ സമയമായി നിരവധി കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ഏത് കാര്യമായാലും എല്ലാം ഭംഗിയായിരിക്കണമെന്ന് നിർബന്ധമുണ്ട്. അഭിനയമായാലും നിർമ്മാണമായാലും വിതരണമായാലും ഭംഗിയായിരിക്കണമെന്ന ആഗ്രഹമുണ്ട് തനിക്കെന്ന് താരം പറയുന്നു. സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്‌തെന്നു വരാമെന്നായിരുന്നു മറുപടി.

Here's what Dulquer Salmaan said on playing his father, Mammootty in his  biopic | Hindi Movie News - Times of India

സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പോസ്റ്റുകള്‍ മാത്രമേ ഇപ്പോള്‍ എഴുതാറുള്ളൂ എന്നാണ് എഴുത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത്. അത് ഞാന്‍ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. മറ്റാരേയും ഞാനതിന് സമ്മതിക്കില്ല. എഴുതാന്‍ ഇഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്ത് വെച്ച് മൂഡ് തോന്നുമ്പോള്‍ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ തന്നെ എഴുതും. ആ എഴുത്തുകൾ കണ്ട് എഴുതിക്കൂടേയെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും ദുൽഖർ സൽമാൻ പറയുന്നു.

Related posts