അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി! ജഗതിയെ കുറിച്ച് മമ്മൂട്ടി പറയുന്നു!

നടന്‍ ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവിനനായി മലയാള സിനിമ പ്രേമികള്‍ ഏറെനാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിബിഐ 5 ദി ബ്രെയിനിലൂടെ ആ കാത്തിരിപ്പിന് വിരാമം ആക്കുന്നു. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ മമ്മൂട്ടിയും മുകേഷും അണിയറ പ്രവര്‍ത്തകരുമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോള്‍ ജഗതിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ജഗതി ചേട്ടന്‍ എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോടാണ് മമ്മൂട്ടി പ്രതികരിച്ചത്. അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നും പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും. അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്. -ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

2012 മാര്‍ച്ച് പത്തിനായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും അദ്ദേഹം പഴയ ആരോഗ്യ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ജഗതി. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്.

Related posts