പാട്ടും ഡാൻസുമൊക്കെയാണ് അവൾക്കിഷ്ടമുള്ള കാര്യം! കൊച്ചുമകളെക്കുറിച്ച് വാചാലനായി മമ്മൂട്ടി!

മെഗാസ്റ്റാർ മമ്മൂട്ടി മലയാളികളുടെ വികാരമാണ്. ഇന്നലെയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്. താരം സോഷ്യൽ മീഡിയകളിൽ വളരെ സജീവമായുണ്ട്. മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങൾ മാത്രമല്ല ജീവിത വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെ താല്പര്യമാണ്. താരത്തിന്റെ കൊച്ചുമകൾ കുഞ്ഞുമറിയത്തിനും ആരാധകർ ഏറെയാണ്. ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടി കൊച്ചുമകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്.

Mammootty sends birthday wishes to granddaughter | Malayalam Movie News -  Times of India

ഇപ്പോൾ അവൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി. പാട്ടും ഡാൻസുമൊക്കെയാണ് അവൾക്കിഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായിൽ അവളുമുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവൾക്കിപ്പോൾ. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാൽ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാൻ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയിൽ നിർത്തിയത്.

എന്നാണ് ദുൽഖറിനൊപ്പമുള്ള സിനിമയെന്ന് അടുത്തിടെയും അദ്ദേഹത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാൽ അത് സംഭവിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നിങ്ങളൊന്നിച്ചുള്ള സിനിമ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിലേക്ക് എത്തുന്നില്ലെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ തമാശയോടെയാണ് മമ്മൂട്ടി മറുപടി കൊടുത്തത്. ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്‌നവുമില്ലാത പോവുകയാണ് നിങ്ങളായിട്ട്.. എന്നാണ് മറുപടി നൽകിയത്.

Related posts