മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
കോളേജിലെ സഹപാഠികളോടൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം
ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നു. മഹാരാജാസ് കോളേജിൽ വെച്ച് നടന്ന റീയുണിയന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിൽ ആരുടെ മകനാണ് മമ്മൂക്ക, സ്റ്റാഫ് റൂമിൽ കേറിവന്ന വിദ്യാർത്ഥിയെ പോലുണ്ട് മമ്മൂക്ക, ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ. അമൽനീരദ് ചിത്രം ‘ഭീഷ്മപർവ’ത്തിൽ അഭിനയിക്കുന്നതിനായാണ് മമ്മൂട്ടി താടിയും മുടിയും നീട്ടിയത്. ഭീഷ്മപർവ്വമാണ് ഈ വർഷം റിലീസ് പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബിക്ക് ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടൂകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രത്തീന സംവിധാനം ചെയ്ത പുഴു, ലിജോ പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ്. ഇരു ചിത്രത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് റോളിൽ എത്തുന്ന സിനിമ കൂടിയാണ് പുഴു.