മമ്മൂട്ടി മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ്. കാലങ്ങളായി മലയാളികളെ തന്റെ അഭിനയത്തിലൂടെ അമ്പരപ്പിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിയുടെ താൽപ്പര്യം ഏവർക്കും അറിയുന്നതാണ്.
അതിനിടെ, തന്റെ ആദ്യ സിനിമയിൽ നിന്നുള്ള ആരും കാണാത്ത ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം, സിനിമയിൽ നിന്നുള്ള തന്റെ ഭാഗം സ്ക്രീൻ ഗ്രാബ് ചെയ്ത് കളർ ചെയ്ത് തന്ന കലാകാരന് നന്ദിയർപ്പിച്ചാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. സത്യനും പ്രേംനസീറും ഒന്നിച്ച് അഭിനയിച്ച് കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്.ബ്ലാക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർ ചെയ്തെടുത്ത ചിത്രമാണിത്. ഈ രംഗം കണ്ടെത്തി നിറം ചേർത്തുതന്ന ആൾക്ക് വലിയ നന്ദി അറിയിക്കുന്നു. ചിത്രം ഒരുപാട് പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നതാണെന്നും മമ്മൂട്ടി കുറിച്ചു.
സിനിമയിൽ സത്യൻ മാഷുമായി ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞു. ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ചിരുന്നതായും മമ്മൂട്ടി ഓർക്കുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി.ടൊവിനോ തോമസ്, അനു സിതാര, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയൻ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
View this post on Instagram