ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ആൾക്ക് സൂപ്പർ താര പദവി സ്വന്തമാക്കുവാൻ സാധിക്കുമോ? ഉവ്വ് അതിനു ഉദാഹരണമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി വളരുകയും ചെയ്ത താരമാണ് അദ്ദേഹം. അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ. അൻപത് വർഷങ്ങൾക്ക് ഇപ്പുറവും നായക പദവിയിൽ തന്നെയാണ് മമ്മൂട്ടി തുടരുന്നത് എന്നുള്ളത് ഒരു അതിശയം തന്നെയാണ്. ഇപ്പോഴിതാ സിനിമയില്‍ ഇത്രയും കാലം യാതൊരു മടുപ്പുമില്ലാതെ തുടരാന്‍ തന്നെ പ്രേരിപ്പിച്ച കാര്യത്തെപ്പറ്റി തുറന്നു പറയുകയാണ് മമ്മൂട്ടി.
യാതൊരു മടിയുമില്ലാതെ സിനിമയോടുള്ള ഒരു ഫയര്‍ എങ്ങനെയാണ് ഇത്രയും കാലം കഴിഞ്ഞിട്ടും കൊണ്ടു നടക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തരാം. വേറൊന്നുമില്ല. ആര്‍ത്തിയായിരുന്നു എന്നായിരുന്നു മ്മൂട്ടിയുടെ മറുപടി.‘ആര്‍ത്തി. കാശിനോടല്ല. അതൊരു അടങ്ങാത്ത ആര്‍ത്തിയാണ്. ഞാനിത്രയും കഥകള്‍ കേള്‍ക്കുന്നതും ഇത്രയും സിനിമകളുടെ എണ്ണം കൂടുന്നതുമൊക്കെ അഭിനയത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കൊണ്ടാണ്. അങ്ങനൊരെണ്ണം ചെയ്യണം, ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമാണത്,’ മമ്മൂട്ടി പറഞ്ഞു.
സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ യാതൊരുവിധ മുന്‍വിധികളോടെയുമല്ല ഇരിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ചിത്രം നൂറു ദിവസം ഓടുമെന്നോ ഹിറ്റാകുമെന്നോ പറയാനുള്ള യാതൊരു കഴിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമായി. അതിനപ്പുറത്തേക്ക് ഇല്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയോ ഇല്ലയോ എന്ന് നമ്മള്‍ ആലോചിച്ചാല്‍ ഒരു പടവും നമുക്ക് ചെയ്യാന്‍ കഴിയില്ല,’ മമ്മൂക്ക പറഞ്ഞു. ഇത്രയും വര്‍ഷത്തെ അനുഭവ പരിചയത്തില്‍ നിന്ന് ഒരു ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അങ്ങനൈാരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ്. പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. കാരണം നല്ല സംവിധായകരുണ്ട് ഇവിടെ. നമുക്ക് കാലത്തേ പോയി നിന്നുകൊടുത്താല്‍ പോരെ, മമ്മൂട്ടി പറഞ്ഞു.