കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ കോവിഡ് രോഗികൾക്ക് കൈത്താങ്ങായി മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ എം.പിയായ ഹൈബി ഈഡന്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്ക് മരുന്ന് വിതരണം നടക്കുന്നുണ്ട്. ഈ സംരംഭത്തിലേക്കാണ് സഹായവുമായി താരം എത്തിയത്. മമ്മൂട്ടി കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവയാണ് നല്‍കിയത്. നേരത്തെ നടന്‍ മോഹന്‍ലാലും കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചിരുന്നു. തന്റെ 61ാം ജന്മദിനത്തിനോടനുബന്ധിച്ചാണ് മോഹന്‍ലാല്‍ കൊവിഡ് രോഗികള്‍ക്കുള്ള സഹായം എത്തിച്ചത്.
ഹൈബി ഈഡന്റെ വാക്കുകകൾ ഇങ്ങനെ, എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.