പുത്തൻ ലുക്കിൽ തിളങ്ങി മമ്മൂക്ക!

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി.സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളെ എന്നും വിസ്മയിപ്പിച്ച നടൻ ആണ് മമ്മൂട്ടി.ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങിയ മമ്മൂട്ടിയുടെ സിനിമ ജീവിതം മെഗാസ്റ്റാർ ആയി മാറിയത് തന്റെ അഭിനയ മികവുകൊണ്ടു തന്നെ ആണ്.വേഷപകർച്ചകൾ കൊണ്ട് എന്നും മലയാളികളെ പ്രകമ്പനം കൊള്ളിക്കുന്ന നടൻ കൂടിയാണ് മമ്മൂട്ടി.

ഇപ്പോളിതാ മമ്മൂട്ടി പങ്കുവെച്ച പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്റ്റേ ഹോം, സേഫ് സേഫ് എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നീലയിൽ വെള്ള വരകളുള്ള ഷർട്ട് ധരിച്ച് സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളർത്തിയിരിക്കുന്ന മുടിയും താടിയുമാണ് ചിത്രത്തിന്റെ പ്രധാന ആഘർഷണം. നിരവധിപ്പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്. ടോവിനോ തോമസ്, ജോജു ജോർജ്, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങളാണ് കമന്റുമായെത്തുന്നത്

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും സുൽഫിത്തും നാൽപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. 1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്.രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖറും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എടുത്തു പറയാറുമുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ.സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ദുൽഖറിനും ഭാര്യ അമാലിനും ഒരു പെൺകുട്ടിയാണ്.

 

View this post on Instagram

 

A post shared by Mammootty (@mammootty)


Related posts