ജൂനിയർ ആർട്ടിസ്റ്റായി എത്തി ഇന്ന് മലയാള സിനിമയുടെ മുടി ചൂടാമന്നനായി താരമാണ് മമ്മൂട്ടി. മലയാള സിനിമയുടെ യശസ്സ് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചതിലും താരത്തിന് വലിയൊരു പങ്കുണ്ട്. ഇന്ന് മമ്മൂട്ടി കുടുംബത്തിലെ മറ്റൊരു ആഘോഷ ദിവസമാണ്. അതെ, ഇന്നാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹ വാര്‍ഷികം. മമ്മൂട്ടി സുൽഫിത്ത് ദമ്പതികൾക്ക് ആശംസയുമായി മകൻ ദുല്‍ഖറിന് മുന്നേ ആദ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയത് ഫഹദ് ഫാസിലാണ്. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫഹദ് ഫാസില്‍ മെഗാസ്റ്റാറിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചത്.
വിവാഹം കഴിച്ച് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹ മോചനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന പുതിയ തലമുറയ്ക്ക് എന്ത് കൊണ്ടും മാതൃകയാണ് മെഗാസ്റ്റാറും കുടുംബവും. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയില്‍ അവസരം നോക്കി വന്നത്. വിദ്യാഭ്യാസവും കുടുംബവുമാണ് ഏറ്റവും പ്രധാനം എന്ന് പലപ്പോഴും മമ്മൂട്ടി പറയാറുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും പഠനം പൂര്‍ത്തിയാക്കി വിവാഹിതനായ ശേഷമാണ് സിനിമയിലെത്തിയത്.
1979 ല്‍ ആണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം കഴിഞ്ഞത്. മൂന്ന് പതിറ്റാണ്ടിലേറെ കാലം ഒരുമിച്ച് ജീവിച്ച് മക്കള്‍ക്കും ആരാധകര്‍ക്കും മാതൃകയാകുകയാണ് മെഗാസ്റ്റാര്‍. ദുല്‍ഖറിനെ കൂടാതെ സുറുമി എന്ന മകളും മമ്മൂട്ടിയ്ക്കുണ്ട്. ദുല്‍ഖറിന്റെ മൂത്ത സഹോദരിയായ സുറുമി ഡോക്ടര്‍ ആണ്. മെയ് 5 ന് മമ്മൂട്ടിയുടെ കുടുംബത്തിലെ പ്രധാന ദിവസങ്ങളില്‍ ഒന്നായിരുന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകൾ മറിയത്തിന്റെ നാലാം ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മറിയത്തിന് ആശംസകളുടെ പ്രവാഹമായിരുന്നു. എന്റെ രാജകുമാരിയുടെ ജന്മദിനം എന്നാണ് മമ്മൂട്ടി ട്വിറ്ററില്‍ കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ നസ്‌റിയ നസീം, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം മറിയത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.