ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ആൾക്ക് സൂപ്പർ താര പദവി സ്വന്തമാക്കുവാൻ സാധിക്കുമോ? ഉവ്വ് അതിനു ഉദാഹരണമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി വളരുകയും ചെയ്ത താരമാണ് അദ്ദേഹം. അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ. അൻപത് വർഷങ്ങൾക്ക് ഇപ്പുറവും നായക പദവിയിൽ തന്നെയാണ് മമ്മൂട്ടി തുടരുന്നത് എന്നുള്ളത് ഒരു അതിശയം തന്നെയാണ്. ഇപ്പോഴിതാ പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്കുന്നതില് യാതൊരു മടിയും കാണിക്കാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ നവാഗതര്‍ക്ക് ഒപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
ഞാന്‍ വന്നത് മുതല്‍ തന്നെ ഇങ്ങനെയാണ് . ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പുതിയ സംവിധായകര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ അന്നത്തെ പുതിയ ജനറേഷന് ആക്ടേഴ്സാണ്. അപ്പോള്‍ പുതിയ ജനറേഷന് ഡയരക്ടേഴ്സും നമ്മളെ തന്നെ ചൂസ് ചെയ്യുമായിരുന്നു. കുറച്ചുകൂടി നമ്മള് അറിയപ്പെടുകയും നമ്മളേക്കാള്‍ കുറച്ച് പിറകില്‍ നില്ക്കുന്ന സംവിധായകര്‍ മുന്നോട്ടുവരികയും ചെയ്യുമ്പോഴാണല്ലോ അത് ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര് അത്തരത്തിലുണ്ട്, മമ്മൂട്ടി പറഞ്ഞു.
എന്തുകൊണ്ടാണ് പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. പുതിയ ഡയറക്ടര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം അറ്റ് ലീസ്റ്റ് ഒരു പ്രാവശ്യമെങ്കിലും എന്നെ വെച്ച് ചെയ്യാനുണ്ടാകും. അത് നമ്മള് മുതലാക്കുന്നു. അതാണ് സത്യം. ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണ്. ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.