ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ആൾക്ക് സൂപ്പർ താര പദവി സ്വന്തമാക്കുവാൻ സാധിക്കുമോ? ഉവ്വ് അതിനു ഉദാഹരണമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി വളരുകയും ചെയ്ത താരമാണ് അദ്ദേഹം. അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ. അൻപത് വർഷങ്ങൾക്ക് ഇപ്പുറവും നായക പദവിയിൽ തന്നെയാണ് മമ്മൂട്ടി തുടരുന്നത് എന്നുള്ളത് ഒരു അതിശയം തന്നെയാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞാരാധികയെ കാണാൻ മമ്മൂട്ടി എത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആശുപത്രി കിടക്കിയിൽ എത്തിയാണ് നടൻ തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്തത്. മമ്മൂട്ടിയുടെ കുഞ്ഞാരാധിക ആശുപത്രി കിടക്കയിൽ കിടന്ന് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഹലോ മമ്മൂട്ടി അങ്കിൾ നാളെ എന്റെ ബർത്ത്ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാൻ അങ്കിളിന്റെ വലിയ ഫാനാണ് എന്നാണ് കുഞ്ഞു ആരാധിക പറഞ്ഞത്. ഈ വീഡിയോ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
തികച്ചും യാദർശ്ചികമായി മമ്മൂട്ടി കുഞ്ഞാരാധിക കിടന്ന അതേ ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ താരത്തെ കാര്യം അറിയിക്കുകയും മമ്മൂട്ടി കുട്ടിയെ കാണുകയും ചെയ്തു. നിർമാതാവ് ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. തന്റെ കുഞ്ഞാരാധികയ്ക്ക് മമ്മൂട്ടി പിറന്നാളാശംസകൾ നേരുകയും ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയ്ക്ക് ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ്.
അതേസമയം മമ്മൂട്ടി ഇപ്പോൾ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർക്ക് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമ്മാണം നിർവഹിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.