ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ആൾക്ക് സൂപ്പർ താര പദവി സ്വന്തമാക്കുവാൻ സാധിക്കുമോ? ഉവ്വ് അതിനു ഉദാഹരണമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി വളരുകയും ചെയ്ത താരമാണ് അദ്ദേഹം. അഭിനയ ജീവിതത്തിന്റെ അൻപത് വർഷങ്ങൾക്ക് ഇപ്പുറവും നായക പദവിയിൽ തന്നെയാണ് മമ്മൂട്ടി തുടരുന്നത് എന്നുള്ളത് ഒരു അതിശയം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി സജീവമാണ്. ഇപ്പോള്‍ സിനിമയുടെ ഡീഗ്രേഡിങ്ങിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണ്. ഒരാളുടെ ഫാന്‍സ് മറ്റേയാളുടെ ഫാന്‍സ് അല്ലല്ലോയെന്ന് മമ്മൂട്ടി ചോദിക്കുന്നു.
വിശാലമായ അര്‍ത്ഥത്തില്‍ സിനിമ കാണാന്‍ വരുന്ന ആള്‍ക്കാരെ ഒരു ചെറുവിഭാഗം വരുന്ന ആള്‍ക്കാര്‍ അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനിക്കപ്പെടുന്നത് ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു നടന്റെ മറുപടി. ബോധപൂര്‍വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ കഴിയും. പിന്നെ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.
മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍ വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിച്ചു.