മമ്മൂക്കയുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി മൃത്യുഞ്ജയ ഹോമം…..

BY AISWARYA

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്കു വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയിരിക്കുകയാണ് മലപ്പുറത്തെ തൃപങ്ങോട് ശിവക്ഷേത്രം. മമ്മൂട്ടിയുടെ ജന്മനക്ഷത്രമായ വിശാഖം നാളില്‍ രണ്ടു മണിക്കൂര്‍ നീണ്ട പ്രത്യേക പൂജയാണ് നടന്നത്. തന്ത്രി ബ്രഹ്‌മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് നേതൃത്വം നല്‍കി.

തൃപങ്ങോട് ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമമാണിത്. മമ്മൂട്ടിയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ പിഎയും നടന്‍ ദേവനും ഉള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഇക്കഴിഞ്ഞ ജനുവരി 16 നാണ് മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തനിക്ക് ചെറിയ പനി മാത്രമാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മമ്മൂട്ടി നേരത്തെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.

 

Related posts