ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ആൾക്ക് സൂപ്പർ താര പദവി സ്വന്തമാക്കുവാൻ സാധിക്കുമോ? ഉവ്വ് അതിനു ഉദാഹരണമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി വളരുകയും ചെയ്ത താരമാണ് അദ്ദേഹം. അഭിനയ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് താരമിപ്പോൾ. അൻപത് വർഷങ്ങൾക്ക് ഇപ്പുറവും നായക പദവിയിൽ തന്നെയാണ് മമ്മൂട്ടി തുടരുന്നത് എന്നുള്ളത് ഒരു അതിശയം തന്നെയാണ്. മമ്മൂട്ടിയ്ക്ക് കോവിഡ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. തനിക്ക് ചെറിയ പനി മാത്രമേയുള്ളു എന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’, മമ്മൂട്ടി കുറിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കൃത്യമായ ജാഗ്രതയും കൊവിഡ് മുന്‍കരുതലുകളും മമ്മൂട്ടി സ്വീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടില്‍ തന്നെ ഇരുന്ന താരം ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണത്തിനും മറ്റും പുറത്തിറങ്ങി തുടങ്ങിയത്.
നാദിര്‍ഷ, അരുണ്‍ ഗോപി, സരയൂ മോഹന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്. ‘ഞങ്ങളുടെ മമ്മൂക്കയുടെ മുഖം പോലും വിയര്‍ക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അത്രക്കും ഞങ്ങളുടെ ജീവനാണ് ഞങ്ങളുടെ മമ്മൂക്കയേ. എത്രയും വേഗം വേഗം നല്ല ആരോഗ്യത്തോടെ ഞങ്ങളുടെ മുന്നിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥനയിലാണ് എത്രയും പെട്ടെന്ന് ആരോഗ്യവാനായി മമ്മൂക്ക തിരിച്ചു വരു. അതിന് ഞങ്ങള്‍ കാത്തിരിക്കുന്നു സര്വ്വേശ്വരന് ഇക്കയെ അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധകന് പറയുന്നത്.