ഓപ്പറേഷന്‍ ജാവ എന്ന ചിത്രം ഒടിടി റലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം വമ്പന്‍ താരനിര ഇല്ലാതെ തന്നെ ഹിറ്റ് ആവുകയാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത് ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ്.
ഇവര്‍ക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് മമിത ബൈജു. ബാലു വര്‍ഗീസിന്റെ നായികയായിട്ട് ആയിരുന്നു മമിത ചിത്രത്തിലെത്തിയത്. ചിത്രത്തിലെ തേപ്പുകാരി എന്ന നിലയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ മമിത നിറയുന്നത്. നിരവധി ട്രോളുകളും ഇതേ വിധത്തില്‍ എത്തുന്നുണ്ട്. തേപ്പ് കണ്ട് ദേഷ്യം വരുമെങ്കിലും അത് മമിത എന്ന അഭിനേതാവിന്റെ വിജയമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നടി ഒരു തേപ്പുകാരിയാണോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തിലാണ് മമിതയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്.
അല്ല എന്നാണ് നടിയുടെ മറുപടി. അത് ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ഇതുപോലെ അനുഭവമുളള വേറൊരു പെണ്‍കുട്ടിക്ക് അത് കാണുകയാണെങ്കില്‍ ചിലപ്പോ വിഷമം മനസിലാവും. കാരണം ഈ അല്‍ഫോണ്‍സ എന്ന് പറയുന്നത് പണത്തിനോട് ആര്‍ത്തിക്കയറി ഭയങ്കര ലാവിഷായി പോവുന്ന ഒരു പെണ്‍കുട്ടിയെ അല്ല. അവള്‍ക്ക് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം, ഫാമിലിയെ ഒന്ന് സെറ്റില്‍ ആക്കണം. വളരെ തുച്ഛമായ സാലറിക്കാണ് അവള്‍ നേഴ്‌സ് പണി ചെയ്യുന്നത്. അപ്പോ അത് വെച്ച് അവളൊരു തേപ്പുകാരിയല്ല, പിന്നെ എന്ത് മാത്രം ഫോണ്‍വിളിക്കുന്നുണ്ട്. ഇതൊന്ന് കാമുകനോട് സംസാരിക്കാന്‍. ഇങ്ങനെയൊരു കാര്യമുണ്ട്. പക്ഷേ രണ്ട് പേരുടെ സൈഡില്‍ നിന്നും നോക്കുവാണെങ്കിലും ആന്റണി ജോലിക്കായി ശ്രമിക്കുന്നതെല്ലാം അറിയാം. എന്നാലും സമര്‍ദ്ധം ചെലുത്തുവാണ്. എങ്ങനെയെങ്കിലും ഒരു ജോലി നേടി ഒന്നിക്കാമെന്ന് മമിത പറഞ്ഞു.