സൗന്ദര്യത്തിന്റെ കാര്യത്തില്‍ അരക്ഷിതത്വം തോന്നിയിട്ടുണ്ട്. കാരണം! മമിത ബൈജു പറയുന്നു!

മമിത ബൈജു മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒപ്പറേഷന്‍ ജാവ, ഖോ ഖോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ സൂപ്പര്‍ സോന എന്ന കഥാപാത്രമായാണ് മിമിത കൈയ്യടി നേടിയത്. എന്നാല്‍ സൂപ്പര്‍ സോനയുടെ ലുക്കും ആറ്റിറ്റൂഡുമൊക്കെ വന്‍ കയ്യടി നേടിയെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ തനിക്ക് പണ്ട് അരക്ഷിതത്വം തോന്നിയിട്ടുണ്ടെന്നാണ് പറയുകയാണ് നടി.

May be a close-up of 1 person and standing

മമിതയുടെ വാക്കുകള്‍ ഇങ്ങനെ, പണ്ടൊക്കെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അരക്ഷിതത്വം തോന്നിയിട്ടുണ്ട്. അതിന് പ്രധാന കാരണം സിനിമയാണ്. ചില സിനിമ നടിമാരെ കാണുമ്പോള്‍ എന്റെ കോലം എന്താ ഇങ്ങനെ എന്ന് തോന്നുമായിരുന്നു. എന്നാല്‍ ഞാനും സിനിമ നടി ആയ ശേഷം ആ ചിന്ത മാറി. ഞാന്‍ എങ്ങിനെയാണോ അങ്ങനെ തന്നെ കാണാന്‍ പൊളിയാണ് എന്നതാണ് ഇപ്പോഴത്തെ ലൈന്‍. നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് ഒരിക്കലും വിഷമിക്കാറില്ല, നമുക്ക് കിട്ടാനുള്ളത് കിട്ടും എന്നതാണ് എന്റെ വിശ്വാസം.

May be a close-up of one or more people, people sitting, footwear and outdoors

താരങ്ങള്‍ക്ക് പലപ്പോഴും തലവേദനയായി മാറുന്നതാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. എന്നാല്‍ ഞാന്‍ കമന്റുകള്‍ കണ്ട് കരയാറില്ല. പക്ഷെ വെറുതേ ഇരുന്ന് മറ്റൊരാളെ താഴ്തിക്കെട്ടാന്‍ വേണ്ടി മനപൂര്‍വ്വം പറയുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട് . പെട്ടന്ന് ദേഷ്യം വരുന്ന ആളല്ല. വീട്ടുകാരോടും ഫ്രണ്ട്‌സിനോടും അല്ലാതെ പുറത്ത് ആരോടും തല്ലു കൂടാറില്ല

Related posts