ഓപ്പറേഷന്‍ ജാവയിലെ അഭിനയത്തിന് ശേഷം ആദ്യമായി കോളേജില്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന റാഗിംഗിനെ കുറിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട സോനാരെ പറയുന്നു!

മമിത ബൈജു മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒപ്പറേഷന്‍ ജാവ, ഖോ ഖോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ സൂപ്പര്‍ സോന എന്ന കഥാപാത്രമായാണ് മിമിത കൈയ്യടി നേടിയത്. ഇപ്പോഴിതാ ഓപ്പറേഷന്‍ ജാവയിലെ അഭിനയത്തിന് ശേഷം ആദ്യമായി കോളേജില്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന റാഗിംഗിനെ കുറിച്ച്

തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു. ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന്‍ ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു.

അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി മമിത പറഞ്ഞു.

Related posts