തിരികെ വന്നപ്പോൾ ആ മാറ്റങ്ങൾ എന്നെ അതിശയപ്പെടുത്തി. മനസ്സ് തുറന്ന് ശാന്തികൃഷ്ണ!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ അതിൽ മുൻപന്തിയിൽ ഉള്ള താരമാണ് ശാന്തി കൃഷ്ണ. നിദ്ര എന്ന ഭരതൻ ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണയുടെ മലയാള സിനിമ അരങ്ങേറ്റം. ക്യാമറക്ക് മുന്നില്‍ എത്തുമ്പോൾ താരത്തിന്റെ പ്രായം പതിനേഴ് ആയിരുന്നു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. രണ്ടാം വരവിലും നടി മലയാളികളെ നിരാശപ്പെടുത്തിയില്ല എന്നുള്ളതാണ് സത്യം. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശാന്തി കൃഷ്ണ. അന്തരിച്ച നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്ത താരം പിന്നീട് ആ ബന്ധം വേര്‍പെടുത്തിയിരുന്നു. വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തിലേക്ക് എത്തിയപ്പോഴുണ്ടായ സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് വാചാലയാകുകയാണ് ഇപ്പോള്‍.

വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമ ചെയ്തപ്പോള്‍ ഏറ്റവും വലിയ മാറ്റം കണ്ടത് ടെക്‌നോളജിയിലെ മാറ്റമാണ്. പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ ക്യാമറയുടെ തൊട്ടപ്പുറത്താണ് സംവിധായകനൊക്കെ നില്‍ക്കുന്നതും ആക്ഷന്‍ പറയുന്നതുമൊക്കെ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുമ്പോള്‍ ഞാന്‍ ആക്ഷന്‍ കേള്‍ക്കുന്നത് എവിടെ നിന്നോ ആണ്. നോക്കുമ്പോള്‍ അല്‍ത്താഫ് മോണിറ്ററിന്റെ മുന്‍പില്‍ ഇരുന്നു ഞാന്‍ ഇവിടെയുണ്ട് മാം എന്ന് പറഞ്ഞപ്പോഴാണ് സംവിധായകനെ കണ്ടത്.

പിന്നീട് ഞാന്‍ പോയി മോണിറ്ററില്‍ എന്റെ പെര്‍ഫോമന്‍സ് കണ്ടു നോക്കി. അതൊക്കെ എനിക്ക് അത് വരെ ഇല്ലാത്ത പുതിയ അനുഭവമായിരുന്നു. ഞാന്‍ ഒരു സിനിമയില്‍ ആദ്യമായി കാരവാന്‍ കാണുന്നത് ഇതിന്റെ സെറ്റിലാണ്. പണ്ടൊന്നും അത് ഇല്ലായിരുന്നല്ലോ. ഔട്ട്‌ഡോറിലൊക്കെ ചിത്രീകരണം വരുമ്പോള്‍ ഒരു കര്‍ട്ടനൊക്കെ പിടിച്ച് വസ്ത്രം മാറിയിരുന്ന കാലത്ത് നിന്ന് വളരെ സൗകര്യമുള്ള കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചിരുന്നു എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

Related posts