മല്ലിക സുകുമാരന്റെ കുടുംബ ചിത്രത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി പൂർണ്ണിമ

മല്ലിക സുകുമാരന്റേത് മലയാളസിനിമയിലെ താരകുടുംബങ്ങളിൽ ഒന്നാണ്. മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ് ഈ കുടുംബത്തിലെ എല്ലാവരും. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛൻ സുകുമാരന്റെ വഴിയെ സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും. താരം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നെങ്കിലും ആഷിഖ് അബു ചിത്രമായ വൈറസിലൂടെ മലയാള സിനിമിയിലേക്ക് വീണ്ടും മടങ്ങിയെത്തിയിരുന്നു. ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകനായും നിർമ്മാതാവായുമാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

ഇപ്പോൾ വൈറലായി മാറുന്നത് ഇവരുടെ കുടുംബ ഫോട്ടോയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായ അലംകൃത എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്. ചിലർ മല്ലിക സുകുമാരന്റെ വ്യക്തിത്വം എടുത്ത് കാണിക്കുന്ന കുടുംബചിത്രമാണിത് എന്നും അഭിപ്രയപ്പെട്ടു. പട്ടുസാരിയും ചന്ദനക്കുറിയുമായല്ലാതെ കണ്ടിട്ടില്ല. ബോംബൈയിൽ ജനിച്ച് വളർന്ന സുപ്രിയ അധികം എക്‌സ്‌പോസ്ഡ് ആയ ഡ്രസ്സൊന്നും ഇട്ട് കണ്ടിട്ടില്ല. ബഹുമാനം തോന്നുന്നു അവരോട് എന്നും കമെന്റുകൾ വന്നു. പൂർണിണയെ വിമർശിച്ചും ചിലർ രം​ഗത്തെത്തി. എന്തൊരു കോലമാണിത് സുപ്രിയയെ കണ്ടു പഠിച്ചൂടെ എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകൾ.

മല്ലിക ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് 1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ്. തൊട്ടടുത്ത വർഷം തന്നെ സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മല്ലിക സ്വന്തമാക്കി. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത് ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ്.

Related posts