പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമുള്ള താരകുടുംബമാണ് മുൻ നടൻ സുകുമാരന്റേത്. മക്കള്‍ മലയാള സിനിമ അടക്കി ഭരിക്കുന്ന കാലം വരുമെന്ന് സുകുമാരന്‍ മുന്‍പേ പറഞ്ഞിരുന്നു. പഠനത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുന്നതിനിടയിലും ഇവർ രണ്ടും കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. എല്ലാത്തിനും കൂടെ നിന്ന സുകുവേട്ടന്‍ പെട്ടെന്ന് പോയപ്പോള്‍ ജീവിതത്തില്‍ വലിയൊരു ശൂന്യതയായിരുന്നു. മക്കളുടെ പിന്തുണയോടെയാണ് എല്ലാത്തിനേയും അതിജീവിച്ചതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.
മക്കളുടെ വിവാഹ കാര്യത്തില്‍ പരമാവധി സ്വാതന്ത്ര്യം നല്‍കിയിരുന്നു മല്ലിക. കൂട്ടുകാരികളെ കണ്ടെത്തിയപ്പോള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയെ കാണിച്ചിരുന്നു. അമ്മ സംസാരിച്ച് തീരുമാനിക്കാന്‍ പറയുകയായിരുന്നു. തനിക്ക് ഇഷ്ടമായില്ലെങ്കിലും നിങ്ങള്‍ ഈ ബന്ധത്തില്‍ ഉറച്ച് നില്‍ക്കുമോയെന്നായിരുന്നു താന്‍ അവരോട് ചോദിച്ചതെന്ന് മല്ലിക പറയുന്നു. അതെയെന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്. വിവാഹം തീരുമാനിക്കുന്നതിന് മുന്‍പായി പൂര്‍ണിമയും സുപ്രിയയും വീട്ടില്‍ വന്നിരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ചിരുന്നു.
രാജുവിന്റേത് കുറേക്കൂടി വിശാലമായ ലോകമാണ്, അവന് ഇങ്ങനെയൊരു കുട്ടി ഇരിക്കട്ടെയെന്നായിരുന്നു സുപ്രിയ മേനോനെ കണ്ടപ്പോള്‍ തോന്നിയത്. ആദ്യം വന്ന് കയറിയ മകള്‍ പൂര്‍ണിമയാണ്. അമ്മയെ അമ്മായിഅമ്മയായി കണ്ടിട്ടില്ലെന്നാണ് സുപ്രിയയും പൂര്‍ണിമയും പറയുന്നത്. ഞാന്‍ അവരുടെ കൂടെ താമസിക്കാത്തതിന് അവരെപ്പോഴും പരാതി പറയാറുണ്ട്. പണ്ട് സുകുവേട്ടന്‍ പറഞ്ഞ കാര്യമാണ് അവരോട് ഞാന്‍ മറുപടിയായി പറയാറുള്ളത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. ഒരുമിച്ചു താമസിക്കേണ്ട, കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത് എന്നാണ് തരാം പറയുന്നത്.