അന്നുമുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്! മനസ്സ് തുറന്ന് മല്ലിക സുകുമാരൻ.

മലായാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് സുകുമാരൻ. നായകനായും പ്രതിനായകനായും സഹതാരമായും ഹാസ്യതാരമായും ഒക്കെ മലയാളികളെ രസിപ്പിച്ചിരുന്ന നടനായിരുന്നു അദ്ദേഹം. സിനിമ തരാം മല്ലികയെ ആണ് സുകുമാരൻ വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മക്കളും സിനിമയിലക്ക് തന്നെ എത്തിപ്പെട്ടു. ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമ മേഖലയിൽ ആർക്കും എത്തിപിടിക്കുവാൻ പറ്റാത്ത ഉയരത്തിൽ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ ഇരുവരുടെയും സഹോദര സ്‌നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്മ മല്ലിക സുകകുമാരന്‍. ഇന്ദ്രജിത്തിനെ പോലെ ഒരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്റെ ഭാഗ്യമാണെന്ന് താന്‍ എപ്പോഴും പറയാറുണ്ടെന്നു മക്കളെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇത്തരത്തില്‍ പറഞ്ഞത്.

Wishes galore for Mallika Sukumaran from her family on her birthday | The News Minute

മൂന്നു വയസ്സു വരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്. അതോടെ ഇന്ദ്രന്റെ ശ്രദ്ധ രാജുവിലായി. കുസൃതി മാറി. രാജുവിനെ കുളിപ്പിക്കലും, കളിപ്പിക്കലും, കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്റെ സന്തോഷങ്ങള്‍. അന്നുമുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്. ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന്‍ ഇടപെടും. പോട്ടെ അമ്മേ അവന്‍ കൊച്ചുവാവയല്ലേ എന്ന് പറയും ഇന്ദ്രന്‍. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്.

actress Mallika sukumaran talks about her family - Malayalam Filmibeat

ഇപ്പോഴും അവര്‍ തമ്മില്‍ മനസ്സ് തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് ഭാഗ്യമാണെന്ന് ഞാന്‍ എപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ടെന്നും മല്ലിക പറയുന്നു.

Related posts