അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലേ ചോദിച്ചു: മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു!

മല്ലിക സുകുമാരൻ മലയാളികളുടെ ഇഷ്ടതാരമാണ്. മല്ലികയുടെ കുടുംബം മലയാളസിനിമയിലെ വലിയൊരു താര കുടുംബമാണ്. മല്ലികയും മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും പിന്നെ മരുമക്കളായ പൂർണിമയും സുപ്രിയയും എല്ലാം തന്നെ ചലച്ചിത്രമേഖലയിൽ വളരെ സജീവമാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛൻ സുകുമാരന്റെ വഴിയെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. താരം അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്തിരുന്നു. ശേഷം വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. മലയാളസിനിമയിൽ വ്യത്യസ്തങ്ങളാർന്ന വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് മുദ്രപതിപ്പിക്കുന്നതെങ്കിൽ സംവിധായകനായും നിർമ്മാതാവായുമാണ് പൃഥ്വിരാജ് തിളങ്ങുന്നത്. ഇപ്പോളിതാ മല്ലിക തന്റെ സന്തുഷ്ട കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ്. വാക്കുകൾ,

ക്യാമറയ്ക്ക് മുന്നിൽ മാത്രമേ അവരങ്ങനെ ചിരിക്കാത്തതുള്ളൂ. ചിരിയും കളിയുമൊക്കെയുണ്ട്. വീട്ടിൽ ആവശ്യത്തിൽ കൂടുതൽ അതുണ്ട്. ആരെങ്കിലും വീട്ടിൽ വന്നാലും എല്ലാം അമ്മയാണ്. അതൊക്കെ അമ്മ നോക്കിക്കോളും, നമ്മൾ ഇടയ്ക്ക് പോയിട്ട് ഹലോ പറഞ്ഞാൽ മതിയെന്നാണ്. പെട്ടെന്ന് ചിരിക്കുന്നയാളല്ല പൃഥ്വി, അച്ഛന്റെ സ്വഭാവമാണെ്. സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണിഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ വിശേഷിപ്പിച്ച് തുടങ്ങിയത്. കാര്യം കാണാൻ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്. കാര്യം കാണാനായി ഒരു വർത്തമാനം, മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോർവേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

കൊച്ചുമക്കളാണെന്റെ സൗഭാഗ്യം. നക്ഷത്രയും അലംകൃതയുമാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്. പ്രാർത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത കാര്യങ്ങൾ പറയാറുണ്ട്. അച്ഛമ്മ എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്, നമ്മളുടെ വീട്ടിലേക്ക് വാ, അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്നാണ് ഈ ക്രിസ്മസിന് അവളെന്നോട് പറഞ്ഞത്. എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന് ഞാൻ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലേ ചോദിച്ചു. കൊച്ചുമക്കളൊരു ആനന്ദമാണ്. കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോൾ.

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Related posts