മല്ലിക സുകുമാരൻ മലയാളികളുടെ ഇഷ്ടതാരമാണ്. മല്ലികയുടെ കുടുംബം മലയാളസിനിമയിലെ വലിയൊരു താര കുടുംബമാണ്. മല്ലികയും മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും പിന്നെ മരുമക്കളായ പൂർണിമയും സുപ്രിയയും എല്ലാം തന്നെ ചലച്ചിത്രമേഖലയിൽ വളരെ സജീവമാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛൻ സുകുമാരന്റെ വഴിയെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. താരം അഭിനയത്തിൽ നിന്ന് ഒരിടവേള എടുത്തിരുന്നു. ശേഷം വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. മലയാളസിനിമയിൽ വ്യത്യസ്തങ്ങളാർന്ന വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് മുദ്രപതിപ്പിക്കുന്നതെങ്കിൽ സംവിധായകനായും നിർമ്മാതാവായുമാണ് പൃഥ്വിരാജ് തിളങ്ങുന്നത്.
ഇപ്പോഴിതാ സുകുമാരൻ തനിക്ക് ആദ്യമായി വാങ്ങിച്ച് തന്ന സമ്മാനത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ ജീവിതത്തിൽ ഒറ്റത്തവണ ആണ് ഒരു പുതിയ സാരി തന്നത്താൻ വാങ്ങിക്കാെണ്ട് വന്നത്. പണം തന്ന് നിങ്ങൾ വാങ്ങിച്ചോ എന്ന് പറയും. പൃഥിരാജിനെ പ്രസവിച്ച് കിടക്കുന്ന സമയത്ത് 28 ന്റെ അന്ന് മദ്രാസിൽ ഷൂട്ടിംഗ് നടക്കുകയാണ്. നൂല്കെട്ടിന് വരുമല്ലോ എന്ന് ഞാൻ വിളിച്ച് ചോദിച്ചു. സുകുവേട്ടന്റെ വല്യമ്മയുടെ മകൻ സത്യൻ അദ്ദേഹത്തിനൊപ്പം മദ്രാസിൽ ഉണ്ടായിരുന്നു. ഞാൻ സത്യനെ വിളിച്ച് പറഞ്ഞു, ഞാൻ മദ്രാസിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ സാരി ഒക്കെ എടുത്തേനെ എന്ന്. ചേച്ചി ഒന്ന് കൊണ്ടും വിഷമിക്കേണ്ട ഞാൻ ആ നമ്പർ ഇവിടെ ഇടാം എന്ന് സത്യൻ പറഞ്ഞു. സുകുവേട്ടാ ഒന്ന് രണ്ട് സാരി വേണമെന്ന് ചേച്ചി പറയുന്നെന്ന് സത്യൻ പറഞ്ഞു. ഞാനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ട് വേണോ കുഞ്ഞിന്റെ നൂല് കെട്ടാനെന്ന് ചോദിച്ചു. പക്ഷെ നൂല് കെട്ടിന്റെയന്ന് സത്യാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞു. മദ്രാസിലെ നഞ്ചീസ് എന്ന പട്ടുസാരിക്കടയിൽ കയറി. ഒരു ആറ് സാരി എടുത്തിട്ടേ ഉള്ളൂ. അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഇത് മതി എന്ന് പറഞ്ഞു. കാരണം കൂടുതൽ കാണാനോ സെലക്ട് ചെയ്യാനോ ഒന്നുമുള്ള ക്ഷമ ഇല്ല’ ‘സത്യൻ എന്നെ വിളിച്ച് ചേച്ചി ഒരു അത്ഭുതം നടന്നു. രണ്ട് സാരി വാങ്ങി എന്ന് പറഞ്ഞു. അയ്യോ എന്ന് ഞാനും. വിശ്വസിക്കാൻ വയ്യ. അവർ വന്നിറങ്ങി. എനിക്കറിയാം പെട്ടിയിൽ സാരി ഉണ്ടെന്ന്. ഞാൻ പറഞ്ഞു സത്യാ മിണ്ടല്ലേ എന്ന്.
പെട്ടിക്കകത്ത് രണ്ട് സാരി ഉണ്ട് ഞാനും സത്യനും കൂടി പോയി വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് സുകുവേട്ടനിൽ എനിക്ക് തോന്നിയ ആകർഷണവും. കൊഞ്ചലും കുഴച്ചിലും മോളേ, ചക്കരേ വിളികളൊന്നും ഇല്ല’ ‘പക്ഷെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ഉണ്ടാക്കിയതെല്ലാം എന്റെ മല്ലികയ്ക്ക് തന്നെയാണെന്ന് പറയുകയും ഒന്നും അദ്ദേഹത്തിന്റെ പേരിൽ വെക്കാതെ എന്റെ പേരിൽ ഈ ഭൂസ്വത്തുകൾ എഴുതി. എന്റെയും മക്കളുടെയും പേര് ചേർക്കാം, എന്റെയും അദ്ദേഹത്തിന്റെയും പേര് ചേർക്കാം, എന്തോ മുൻകൂട്ടി കണ്ടു’ ആൺകുട്ടികളാണ്. നാളെ അവർക്കൊരു കുടുംബമൊക്കെയാവുമ്പോൾ അവർക്ക് അവരുടേതായ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും കാണും. അപ്പോഴും മല്ലിക വിഷമിക്കാൻ പാടില്ല. അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എല്ലാം മല്ലിക സുകുമാരൻ എന്ന പേരിൽ വാങ്ങിച്ച് കൂട്ടി. പെട്ടി തുറന്ന് നോക്കുമ്പോൾ രണ്ട് നല്ല പട്ട് സാരികൾ. സ്നേഹം എന്ന് പറയുന്നത് പുറത്ത് പ്രകടിപ്പിച്ച് വല്ലവരെയും ബോധ്യപ്പെടുത്താൻ ഉള്ളതല്ല. മനസ്സ് കൊണ്ട് സ്നേഹിക്കുക, അതാണ് യഥാർത്ഥ സ്നേഹം എന്നാണ് സുകുമാരൻ പറഞ്ഞത്.