ഫഹദ് നായകനാകുന്ന മാലിക് ട്രൈലര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക്

ഫഹദ് ഫാസിൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാലിക്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണ്. താരങ്ങൾ ചിത്രവുമായി ബന്ധപ്പെട്ട ഫോട്ടോകൾ നേരത്തെ ഷെയർ ചെയ്തിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് സിനിമയിലെ നിമിഷ സജയന്റെ തകർപ്പൻ ലുക്കാണ്. സിനിമയുടെ റിലീസ് വൈകിയത് കോവിഡ് കാരണമായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും.

ഫോട്ടോയിൽ നിമിഷ സജയനൊപ്പം ഫഹദുമുണ്ട്. നിമിഷ സജയൻ ഫോട്ടോയിലുള്ളത് ഇതുവരെ കാണാത്തെ ഒരു ലുക്കിലാണ്. ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത് ഒട്ടേറെ പേരാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയരിക്കുന്നത്. മെയ് 13 ന് എല്ലാ പ്രതിസന്ധികളും മറികടന്ന് ചിത്രം തീയേറ്ററുകളിലെത്തും.

Related posts