പുള്ളേ റങ്കുമാ ഗാനത്തിന് ചുവടുവെച്ച് മാലിക്കിലെ താരങ്ങൾ!

അടുത്തിടെ പുറത്തിറങ്ങി വൻ ഹിറ്റായി മാറിയ ചിത്രമാണ് ഫഹദ് കേന്ദ്രകഥാപാത്രമായെത്തിയ മാലിക്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്ത വിനയ് ഫോർട്ടും നിമിഷ സജയനും എത്തിയിരിക്കുന്നത് മാലിക്കിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ്. കുമ്പളങ്ങി നൈറ്റ്സിലെ തില്ലേലേ ലേലേലോ പുള്ളേ റങ്കുമാ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് താരങ്ങൾ. ഷൂട്ടിന്റെ ഇടവേളയിലെ തമാശ നിറഞ്ഞ നിമിഷങ്ങളാണ് നിമിഷ പങ്കുവയ്ക്കുന്നത്.

നിമിഷയ്ക്കും വിനയ് ഫോർട്ടിനുമൊപ്പം മാലാപാർവ്വതി, ആർ ജെ മുരുകൻ എന്നിവരും വീഡിയോയിൽ ഉണ്ട്. ചിത്രത്തിൽ സഹോദരങ്ങളായാണ് നിമിഷയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്. ഇവരുടെ അച്ഛനമ്മമാരുടെ റോളാണ് മാലാപാർവ്വതിയും ആർ ജെ മുരുകനും കൈകാര്യം ചെയ്യുന്നത്. രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ആമസോൺ പ്രൈം വീഡിയോയിൽ വിജയകരമായി സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ സാങ്കേതികതയുമെല്ലാം ഏറെ പ്രശംസ ഏറ്റുവാങ്ങുമ്പോഴും ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

Related posts