മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച് ഫഹദ് ഫാസിൽ, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് മാലിക്. ബീമാ പള്ളി പ്രമേയമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ മാലിക് എന്ന ചിത്രത്തിനെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ഈ ചിത്രം ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പള്ളി പരിസരത്താണ് ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
2009ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധം പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.
ഈ കഥ അരങ്ങേറുന്നത് റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേർന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ്. ജാതിഭേദമന്യേ വിശ്വാസികൾ ഒഴുകുന്ന ആരാധനാലയമാണ് ബീമാപള്ളി. തിരുവനന്തപുരം ജില്ലയിൽ ഫോറിൻ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം. ചിത്രം തുടങ്ങുന്നത് റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാൻ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ്.