ഗ്ലാമർ ലുക്കിൽ മലയാളികളുടെ സ്വന്തം അനുപമ: അമ്പരന്ന് ആരാധകർ

അനുപമ പരമേശ്വരനെ ഇപ്പോഴും മലയാളികൾ അടയാളപ്പെടുത്തുന്നത് അവരുടെ സ്വന്തം മേരിയായാണ്. ആദ്യത്തെ ചിത്രത്തിലെ കഥാപാത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സു കവർന്ന താരം ഇപ്പോൾ തെന്നിന്ത്യയുടെ ഇഷ്ടനടിയാണ്. അനുപമ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് നിവിന്‍ പോളിയ്ക്കൊപ്പമുള്ള പ്രേമം എന്ന ചിത്രത്തിലൂടെയാണ്. താരം ശ്രദ്ധ നേടിയ യുവനടിമാരിൽ ഒരാളായത് മലയാളത്തിലും തമിഴിലും പ്രേമം ഒരുപോലെ ഹിറ്റായതിനാലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

ഇപ്പോൾ വൈറൽ ആകുന്നത് അനുപമയുടെ എറ്റവും പുതിയ ചിത്രങ്ങൾ ആണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് അനുപമയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. അനുപമയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് മനോഹരമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിനെ കീഴടക്കിയ പെൺകുട്ടി എന്ന ക്യാപ്‌ഷനോടുകൂടിയാണ്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയത് ഷഫീസ് ഷക്കീർ ആണ്. അനുപമയെ ഉണ്ണി ഫോട്ടോഷൂട്ടിനായി ഒരുക്കിയത് നേവി ബ്ലൂ കളർ ലെഹങ്കയിൽ അതിസുന്ദരി ആയിട്ടാണ്.

സോഷ്യൽ മീഡിയയിൽ ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ എത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മണിയറയിലെ അശോകൻ എന്ന ദുൽഖർ സൽമാൻ നിർമ്മിക്കുകയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ചിത്രത്തിലൂടെയാണ് കുറെ നാളുകൾക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. അനുപമയുടേതായി റിലീസിനൊരുങ്ങുന്നത് കുറുപ്പ്, തള്ളി പോകാതേ എന്നീ ചിത്രങ്ങളാണ്.

 

Related posts