പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി!

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി മാറിയ താരമാണ് താരമാണ് അനുശ്രീ. പ്രേക്ഷക ശ്രദ്ധനേടിയ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത താരം കഴിഞ്ഞ ദിവസം വിവാഹിതയായി. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ വിഷ്ണുവാണ് അനുശ്രീയുടെ വരൻ. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ.

ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം ഇരുവരും വിവാഹിതരായത്. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. സോഷ്യല്‍ മീഡിയ വഴി വിവാഹചിത്രങ്ങള്‍ വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.

Related posts