മലയാള സംഗീത ലോകം ഇന്ന് പുതിയ പാതയിലാണ്. റാപ് സോങ്ങുകളുടെ ലോകം മലയാളത്തിലേക്കും ഇപ്പോൾ തുറന്നു വരുകയാണ്. റാപ് സോങ്ങുകളിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത് തീ റാപ്പ് ആണ്. ഇന്ദുലേഖ വാര്യരും അമീഖ ലിയാനയും ചേർന്ന് പാടി അഭിനയിച്ച തീ റാപ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാരിയിരിക്കുവാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനമാണ് തീ റാപ് .
തീ പോലെയുള്ള വാക്കുകളും ചടുലതയാർന്ന ഈണവും കൊണ്ട് സമ്പന്നമായ തീ റാപ്പ് മലയാളികൾക്ക് ഇപ്പോൾ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. അഞ്ജന എം കെയും യു എ മനോജുമാണ് തീറാപ്പിലെ വരികൾ എഴുതിയിരിക്കുന്നത്. റെയ്സൺ അലക്സാണ് സംഗീതസംവിധാനം. സച്ചിൻ ദേവാ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ നിവിൻ ചിത്രസംയോജനം പാണ്ഡവത്തും , ആശയാവിഷ്കരണം ഡോ. സൂസൻ ഡെബോറയും ലിജിൻ എൽദോയാണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.