അവൾ അന്നെന്നെ നോക്കിയെങ്കിൽ വിവാഹം നടക്കിലായിരുന്നു. മനസ്സ് തുറന്ന് ഇന്ദ്രൻസ്!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ നടീ നടൻമാർ. തങ്ങൾക്ക് ലഭിക്കുന്ന വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. വസ്ത്രാലങ്കാര രംഗത്ത് നിന്നും മലയാള സിനിമയുടെ മുന്നണിയിലേക്ക് എത്തിയ ഒരു താരമുണ്ട്. സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. നമ്മളിൽ പലർക്കും ഈ പേര് അത്ര സുപരിചിതമാകണം എന്നില്ല. അദ്ദേഹം അറിയപ്പെടുന്നത് ഇന്ദ്രൻസ് എന്ന പേരിൽ ആണ്. അതെ, ഹാസ്യം കലർന്ന കഥാപാത്രങ്ങൾ ചെയ്ത് പിൽക്കാലത്ത് നമ്മളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭ തന്നെ. ഇപ്പോഴിതാ തരാം തന്റെ ജീവിതത്തിലെ രസകരമായ ഒരു സംഭവം വിവരിക്കുകയാണ്. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും പെണ്ണുകാണലിനെ കുറിച്ചും വാചാലനാകുകയാണ് താരം ഇപ്പോൾ.

May be an image of 4 people

പെണ്ണ് കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ലാസ്റ്റാണ് അവിടെ പോകുന്നത്. ആദ്യമേ ഇവിടെ വന്നിരുന്നെങ്കിൽ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു. പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. അന്ന് സിനിമയിൽ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായാൽ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കൾ സൂചിപ്പിച്ചിരുന്നു. ചിലപ്പോൾ മദ്രാസിൽ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ പെൻസിൽ പോലെ ഇരിക്കുന്നു, ഈർക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്.

ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നിൽക്കുന്നത് കൊണ്ട് നിവർന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കിൽ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയുമെന്നാണ് ഇന്ദ്രൻസ് പറയുന്നത്. അനുഗ്രഹീതൻ ആന്റണിയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Related posts