മലയാളികളുടെ ഇഷ്ടതാരമാണ് നടി അനുശ്രീ. ഇപ്പോൾ ചർച്ചയാകുന്നത് ആരാധകരുടെ ചോദ്യങ്ങൾക്ക് അനുശ്രീ നൽകിയ മറുപടികളാണ്. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ ഓരോ ചോദ്യത്തിനും ചുട്ട മറുപടിയാണ് അനുശ്രീ നൽകിയത്. കൂടെ തന്റെ ഫോട്ടോയും അനുശ്രീ ഷെയർ ചെയ്തിട്ടുണ്ട്. അനുശ്രീ തന്റെ കുടുംബത്തെ കുറിച്ചും ആരാധകരോട് പറഞ്ഞു. ഞാൻ കെട്ടിക്കോട്ടെ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് അനുശ്രീ കൊടുത്ത ഉത്തരം കെട്ടിക്കോളൂ, വീട്ടുകാർക്ക് സമ്മതമാണേൽ ഒന്നോ രണ്ടോ കെട്ടിക്കോളുവെന്നായിരുന്നു. കറന്റ് ക്രഷ് ആരാണ് എന്നുള്ള ചോദ്യത്തിന് അനുശ്രീയുടെ മറുപടി കെഎസ്ഇബി എന്നായിരുന്നു. ഇപ്പോഴത്തെ മൊബൈൽ റിംഗ് ടോൺ ഏതെന്ന് ചോദിച്ചപ്പോൾ അനുശ്രീ നമശിവായ എന്ന ടോൺ വെച്ച് കേൾപ്പിക്കുകയും ചെയ്തു.
ആരുടെ നായികയായിട്ടാണ് ഹോളിവുഡിൽ അഭിനയിക്കാൻ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. അതിന് താരം നൽകിയ ഉത്തരം ഡികാപ്രിയോ എന്നായിരുന്നു. എന്താണ് എന്നെ കുറിച്ച് ചേച്ചിയുടെ അഭിപ്രായം എന്നായിരുന്നു മറ്റൊരു ചോദ്യം. നല്ല അഭിപ്രായം ആണ് പക്ഷെ പുറത്തുപറയാൻ കൊള്ളാത്തതായത് കൊണ്ട് പേഴ്സണൽ മെസേജ് അയക്കാം എന്നും അനുശ്രീ മറുപടി പറഞ്ഞു. ആരാധകന്റെ ആവശ്യപ്രകാരം കുടുംബത്തിനൊപ്പമുള്ള ഫോട്ടോയും അനുശ്രീ പങ്കുവെച്ചു.