മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ. മികച്ച നടി എന്ന നിലയിൽ തിളങ്ങി നിൽക്കവെയാണ് അർബുദം എന്ന മഹാമാരി നടിയെ പിടികൂടുന്നത്. വർഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യ ശശി ആരാധകരെ നിരാശയിലാക്കി ലോകത്തോട് വിട പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു നടി ലോകത്തോട് വിട പറഞ്ഞു. കാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം സന്ധിച്ച നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ വന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്.
എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും. അതിനിടെ പിന്നാലെ ശരണ്യയെ കോവിഡും പിടികൂടിയിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.