പ്രവീണ മലയാളികളുടെ ഏറെപ്രിയപ്പെട്ട നടിയാണ്. ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറി. നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം അവയിൽ ഒന്നാണ്. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയെ തേടി ഈ പുരസ്‌കാരങ്ങൾ എത്തിയത്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമയിലേക്ക് കടന്നു വരുന്നത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു. കാളിദാസ് ജയറാം നായകനായ ഹാപ്പി സർദാർ ആണ് പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.
സിനിമ പോലെ തന്നെ തരാം സീരിയൽ രംഗത്തും സജീവമാണ്. ഇപ്പോഴിതാ സീരിയൽ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്.
ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തർക്കും ഓരോ ലുക്ക് നൽകിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ല, ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല. ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ട് അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണം എന്നാണ് പ്രവീണ പറയുന്നത്.