നടി അനു സിത്താര നൃത്ത വേദിയിൽ നിന്നും മലയാള സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ്. അനു സിത്താര സിനിമാരംഗത്തേക്ക് അരങ്ങേറിയത് പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്. താരം തന്റെ അഭിനയമികവുകൊണ്ടും ശാലീനസൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടി. അനു സിത്താര അഭിനയത്തിലേക്ക് കടന്നുവരുന്നത് വിവാഹിതയായ ശേഷമാണ്. അനു സിത്താര 2015 ൽ ആണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയവിവാഹം ചെയ്തത്.
താരം ഇതിനോടകം മലയാളത്തിലെ സുന്ദരന്മാരായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയത് ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെയാണ്. താരം നൃത്തവും അഭിനയത്തോടൊപ്പം കൊണ്ട് നടക്കാൻ ഇഷ്ടമുള്ള ആളാണ്. പ്രേക്ഷകർക്ക് അനുവിനെ കൂടുതൽ ഇഷ്ടം താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാലാണ്. ഇപ്പോൾ താരം വണ്ണം കുറയ്ക്കാനുള്ള പരിശ്രമത്തിൽ ആണ്.
അനു സിത്താര പങ്കുവെച്ച രസകരമായ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അനു സിത്താര ഇത് ഷെയർ ചെയ്തത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ്. അനു പങ്കുവെച്ചത് താൻ ബുദ്ധിമുട്ടി ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വലിച്ചുവാരി കഴിക്കുന്ന ഭർത്താവിന്റെ ചിത്രമാണ്. ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ എന്നായിരുന്നു താരം ചിത്രത്തോടൊപ്പം കുറിച്ചത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഈ പോസ്റ്റ്.