ഹോളിവുഡ് സിനിമകളില്‍ കാണും വരെ അത് തുടരുമെന്നു അഹാന!

അഹാന കൃഷ്ണകുമാര്‍ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ താരമാണ്. താരം സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. താരം സോഷ്യല്‍ മീഡിയകളിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നടി തന്റെ പുത്തൻ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. അഹാന പങ്കുവെച്ചത് ലൂക്കയുടെ സിനിമാറ്റോഗ്രഫറായ നിമിഷ് രവി പകര്‍ത്തിയ ചിത്രമാണ്. രസകരമായ ഒരു ക്യാപ്ഷനും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്. അഹാന ചിത്രത്തോടൊപ്പം കുറിച്ചത് എന്നെ ഹോളിവുഡ് സിനിമകളില്‍ കാണും വരെ ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തുകൊണ്ടിരിക്കും എന്നാണ്.

അടിയാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോ, ധ്രുവ് എന്നിവരാണ്. അടി എന്ന ചിത്രം ദുല്‍ഖര്‍ സൽമാൻ വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണ്. അടി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ്.

നടനും യുവനടി അഹാന കൃഷ്ണയുടെ അച്ഛനുമായ കൃഷ്ണകുമാര്‍ തന്റെ മകളെ താന്‍ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ആണ് ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ആരോപിച്ചത് വലിയ വിവാദമായിരുന്നു. ഇത് കൂടാതെ മറ്റൊരു ചിത്രത്തില്‍ നിന്ന് കൂടി അഹാനയെ ഒഴിവാക്കിയതായി കൃഷ്ണകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ വാദം നിഷേധിച്ചിരുന്നു. കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയില്‍ നിന്ന് പുറത്താക്കിയതെന്നും സിനിമയില്‍ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ താത്പര്യങ്ങളുമില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Related posts