അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു.മനസ്സ് തുറന്ന് കൃഷ്ണകുമാർ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് പലതവണ എതിരാളികളുടെ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് വിധേയനായിരുന്നു. താരം,വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. താൻ ഒരു ബി ജെ പി സ്ഥാനാർഥി ആയത് കൊണ്ട് ചിലർ മനപ്പൂർവ്വം തന്റെ പെണ്മക്കളെ വിവാദത്തിലേക്ക് വലിച്ചിടുകയാണ് എന്ന് കൃഷ്ണകുമാർ പറഞ്ഞു. നാല് പെണ്മക്കൾ അടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തി.

Ahaana Krishna and family celebrate Onam in pink | Ahaana Krishna celebrate  Onam with family| Ahaana Krishna pink Onam costume

ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളിൽ അവരുടെ പിന്തുണ ഇല്ലായിരുന്നു എങ്കിൽ ജീവിതം മറ്റൊന്നാവുമായിരുന്നു.ഇപ്പോൾ മക്കളെ തിരഞ്ഞെടുപ്പിന്റെ പേരിൽ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് കാണുമ്പോൾ അച്ഛൻ എന്ന നിലയിൽ വിഷമം തോന്നുന്നു എന്നും കൃഷ്ണകുമാർ പറയുന്നു. തന്റെ പെണ്മക്കൾ നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ച് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് പേജിലാണ് എഴുതിയത്. നിങ്ങൾക്ക് മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വിഷമിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ അറിയൂ. പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുന്ന ഏത് പ്രതിസന്ധിയിലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കൃഷ്ണകുമാർ എന്ന പൊതു പ്രവർത്തകനെ വിവാദ കമ്മിറ്റിക്കാർക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്ന് തോന്നുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

It's family time for Luca actress Ahaana, see pics | Luca star Ahaana|  actor Krishna kumar| Ahaana Krishna with family

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

Related posts